എന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന് ബാക്കിയുണ്ടാവില്ല; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: ഇറാന് ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
.
ഇറാൻ തന്നെ വധിച്ചാൽ പിന്നെ അവർ ബാക്കിയുണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഒന്നും അവശേഷിപ്പിക്കാതെ ഇറാനെ നാമാവശേഷമാക്കാൻ തന്റെ ഉപദേഷ്ടാക്കൾക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ഇറാനിൽ പരമാവധി സമ്മർദം ചെലുത്താൻ യു.എസ് സർക്കാരിനോട് ആവശ്യപ്പെടുന്ന എക്സിക്യൂട്ടിവ് ഉത്തരവിൽ ട്രംപ് ചൊവ്വാഴ്ച ഒപ്പുവെച്ചത്. മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ കൊല്ലപ്പെടുകയാണെങ്കിൽ ഇറാനെ നാമാവശേഷമാക്കാൻ താൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇറാൻ പൂർണമായും ഇല്ലാതാക്കപ്പെടും. ഒന്നും അവശേഷിക്കില്ല-ട്രംപ് പറഞ്ഞു.
.
ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതല്‍ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാല്‍, കടുത്ത നടപടിയിലേക്ക് നീങ്ങുന്നതില്‍ ദുഃഖമുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. ഒട്ടും മനസോടെയല്ല ഞാന്‍ ഈ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. എന്നാല്‍, കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാന്‍ ഈ തീരുമാനമെടുക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
.
എല്ലാവര്ക്കും സന്തോഷത്തോടെ ജീവിക്കുന്നതിന് ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള സാധ്യതയും ഞാന്‍ പരിശോധിക്കും. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ക്കൊപ്പം ഒരു ഭീഷണിയും ട്രംപ് മുന്നോട്ട് വയ്ക്കുന്നുണ്ട്. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദേശമെങ്കില്‍ പിന്നെ ആ രാജ്യം ബാക്കിയുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. തന്നെ വധിക്കുകയാണെങ്കില്‍ ഇറാന് എന്ന രാജ്യം തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിര്‍ദേശവും ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.