തൃശൂരിൽ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞു; 2 പേരെ കുത്തി, ഒരാൾക്ക് ദാരുണാന്ത്യം – വിഡിയോ
തൃശൂർ: എളവള്ളിയിൽ ഇടഞ്ഞ ആന ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണു മരിച്ചത്. പാപ്പാനും ആനയുടെ കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലയും ഗുരുതരമാണ്. ചിറ്റാട്ടുകര പൈങ്കണ്ണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചിറ്റിലപ്പള്ളി ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.
.
ഉത്സവത്തിനു കച്ചവടത്തിനു വന്നയാളാണ് ആനന്ദ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെയും പിന്നീടു വഴിയിൽ കണ്ട ആനന്ദിനെയും കുത്തുകയായിരുന്നു. എട്ടുകിലോമീറ്റർ ഓടിയ ആനയെ മുക്കാൽ മണിക്കൂറിനുശേഷം കണ്ടാണശ്ശേരി മേഖലയിൽവച്ച് തളച്ചു. എലിഫന്റ് സ്ക്വാഡുൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.
.
View this post on Instagram
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.