മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ CPM സ്വാധീനം കുറക്കാൻ ചില സംഘടനകളുടെ ശ്രമം – കരട് രാഷ്ട്രീയ പ്രമേയം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യത്താകമാനം മുസ്ലിങ്ങളുടെ പിന്തുണ നേടാനാകുന്നുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. മുസ്ലിം മൗലികവാദികളും ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും മുസ്ലീങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്റെ സ്വാധീനം കുറയ്ക്കാന്‍ ഈ സംഘടനകള്‍ ശ്രമിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആരോപിച്ചിട്ടുണ്ട്.
.
ലോക്‌സഭയിലെ അംഗസംഖ്യ 44 -ല്‍ നിന്ന് 100 -ലേക്ക് ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാധിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ അടിസ്ഥാന പിന്തുണയില്‍ കാര്യമായ വളര്‍ച്ച ഉണ്ടായിട്ടില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപെട്ടു. പഞ്ചാബ്, ഒഡിഷ, അസം എന്നീ സംസ്ഥാനങ്ങളില്‍ ദുര്‍ബലപ്പെട്ടു. കര്‍ണാടക, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് വിജയിച്ച് അധികാരത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചതെന്നും കരടില്‍ വിശദീകരിച്ചിട്ടുണ്ട്.
ഹിന്ദുത്വശക്തികളുടെ നിരന്തരമായ ആക്രമണത്തിന് വിധേയരായ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലെ അകല്‍ച്ചയും ഭയവും പ്രയോജനപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ ശ്രമിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ ശക്തികളുമായി ന്യൂനപക്ഷ വര്‍ഗീയതയെ തുലനം ചെയ്യാന്‍ കഴിയില്ല. എന്നാല്‍, തീവ്ര ന്യൂനപക്ഷ പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും കരട് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
.
ഇടതുപക്ഷം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ശക്തമായി സംരക്ഷിക്കുകയും മതേതര വേദിയിലേക്ക് അവരെ അണിനിരത്തുകയും മതമൗലിക ശക്തികളെ പ്രതിരോധിക്കുകയും വേണം.
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന്റെ സ്വാധീനം തടയാനാണ് അവര്‍ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വര്‍ഗീയതയെ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ ശക്തികളുമായി തുലനംചെയ്യാന്‍ കഴിയില്ലെങ്കിലും തീവ്ര ന്യൂനപക്ഷ പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂ എന്ന് മനസ്സിലാക്കണം. ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ശക്തമായി സംരക്ഷിക്കുകയും മതേതര വേദിയിലേക്ക് അവരെ അണിനിരത്തുകയും മതമൗലിക ശക്തികളെ പ്രതിരോധിക്കുകയും വേണമെന്നും കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
.
കേരളത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയമായും പ്രത്യശാസ്ത്രപരമായും പാര്‍ട്ടിക്കുണ്ടായ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. ഉത്സവങ്ങള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവയില്‍ സജീവമായി ഇടപെട്ട് വര്‍ഗീയ ശക്തികളെ ചെറുക്കണമെന്നും കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.