പ്രവാസി മലയാളി സൗദിയിലെ താമസ സ്ഥലത്ത് മരിച്ചു
റിയാദിൽ മലയാളി പ്രവാസി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു അബ്ദുറഹ്മാൻ.
റിയാദിലെ ശുമൈസിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. അബ്ദുവും നബീസയുമാണ് മാതാപിതാക്കൾ. ഭാര്യ: സുലൈഖ, മക്കൾ: റാഷിദ് റഹ്‌മാൻ, മുഹമ്മദ് റബീഹ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ഫൈസൽ എടയൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.