ബ്ലാക്ക് ഫ്രൈഡേ ഓഫര്‍: നിരക്കുകള്‍ കുത്തനെ കുറച്ച് വിമാന കമ്പനികള്‍

ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും റീട്ടെയില്‍ സ്ഥാപനങ്ങളുടെയും പല വമ്പന്‍ ഓഫറുകളുടെയും വിശദവിവരങ്ങള്‍ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നുണ്ട്. ഗാഡ്ജറ്റുകളില്‍ ഒന്നും താല്‍പര്യമില്ലാത്തവരാണോ നിങ്ങള്‍ എന്നാല്‍ കുടുബവുമായോ സുഹൃത്തുക്കളുമായോ ഒരുമിച്ച് ഒരു യാത്ര പ്ലാന്‍ ചെയ്‌തോളു… സഞ്ചാരികള്‍ക്കായി കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ലൈനുകളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും.

എയര്‍ ഇന്ത്യ ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഇന്ത്യയ്ക്ക് അകത്തുള്ള ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 20% ഡിസ്‌കൗണ്ടും രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് 12% ഡിസ്‌കൗണ്ടും ലഭിക്കും. 2025 ജൂണ്‍ 30 വരെയുള്ള ആഭ്യന്തര യാത്ര ടിക്കറ്റുകള്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ ബുക്ക് ചെയ്യാം. കൂടാതെ ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കോ നോര്‍ത്ത് അമേരിക്കയിലേക്കോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 2025 ഒക്ടോബര്‍ 2025 വരെയും സാധുതയുണ്ട്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ബ്ലാക്ക് ഫ്രൈഡേ ആനുകൂല്യം ലഭിക്കുന്നത്.

ഇന്‍ഡിഗോ എയര്‍ലൈന്‍ ഒരുപടികൂടി കടന്ന് വിമാന ടിക്കറ്റുകള്‍ക്ക് മാത്രമല്ല ബാഗേജിനും ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വണ്‍വേ ആഭ്യന്തര യാത്ര നിരക്ക് 1,199 രൂപയായും അന്താരാഷ്ട്ര യാത്രാ നിരക്ക് 5,199 രൂപയായും ഡിസ്‌കൗണ്ട് ചെയ്തിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 2025 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ആഭ്യന്തര അന്താരാഷ്ട്ര യാത്ര ടിക്കറ്റുകള്‍ ഈ ഓഫറിലൂടെ ബുക്ക് ചെയ്യാം. അധിക ബാഗേജ് നിരക്കുകള്‍ക്കുള്ള ചാര്‍ജില്‍ 15% ഡിസ്‌കൗണ്ടും ഫാസ്റ്റ് ഫോര്‍വേഡ് സര്‍വീസില്‍ 50% ഡിസ്‌കൗണ്ടും ലഭ്യമാണ്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!