തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളി സൗദിയിൽ മരിച്ചു

അബഹ: തണുപ്പകറ്റാൻ താമസ സ്ഥലത്ത് വിറക് കത്തിച്ച മലയാളി സൗദിയിൽ നിര്യാതനായി. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്. അബഹയിൽ തണുപ്പ് ശക്തമായ സാഹചര്യത്തിൽ തണുപ്പ് പ്രതിരോധിക്കാനായി വിറക് കത്തിച്ചരുന്നു. ഇതിലെ പുക ശ്വസിച്ചാണ് മരിച്ചത്. അൽ നമാസിലെ അൽ താരിഖിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

14 വർഷമായി ഇദ്ദഹം പ്രവാസിയാണ്. ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് മരണം. പരേതനായ മൊയ്തീൻ കുട്ടിയുടേയും ആയിഷയുടെെയും മകനാണ്. ഷെറീനയാണ് ഭാര്യ. മക്കൾ: മുഹ്‌സിൻ, മൂസിൻ.

മരണാനന്തര നടപടികൾ പൂർത്തിയാക്കിവരുന്നതായി കെ.എം.സി.സി പ്രവർത്തകരും സാമൂഹിക പ്രവർത്തകനായ കൃഷ്ണൻ പൊന്നോലും അറിയിച്ചു.

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

.

Share
error: Content is protected !!