കേരള സാരിയണിഞ്ഞ് പ്രിയങ്ക പാര്‍ലമെൻ്റിൽ, ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഒപ്പമാണ് പ്രിയങ്കയെത്തിയത്. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്.
പ്രിയങ്കയുടെ കന്നിപ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും. ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് പ്രിയങ്കയുടെ തീരുമാനം. വിജയിച്ച സർട്ടിഫിക്കറ്റ് നൽകാനായി ടി.സിദ്ദീഖ് ഉൾപ്പെടെയുള്ള എംഎൽഎമാർ ഡൽഹിയിലുണ്ട്. ഇവരോടൊപ്പമാണ് ഡൽഹിയിലെ സമരത്തിൽ പ്രിയങ്ക പങ്കെടുക്കുന്നത്. പിതാവ് വസന്ത് റാവു പാട്ടീൽ നിര്യാതനായതോടെ ഒഴിവ് വന്ന ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച രവീന്ദ്ര വസന്ത് റാവുവാണ് പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.