വഖഫിനും വാവര് പള്ളിക്കുമെതിരായ വിദ്വേഷ പരാമർശം: സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരായ അന്വേഷണം അവസാനിപ്പിച്ചു

വയനാട്∙ മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും എതിരായ പരാതികളിൽ അന്വേഷണം അവസാനിപ്പിച്ചതായി കമ്പളക്കാട് പൊലീസ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് വി.ആർ.അനുപൂന്റെ മൊഴി പോലും എടുക്കാതെയാണ് ഏകപക്ഷീയമായി അന്വേഷണം അവസാനിപ്പിച്ചത്. ഈ പൊലീസ് സംവിധാനത്തിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു.
.
കേസിൽ കോടതിയെ സമീപിക്കാനാണ് അനുപിന്റെ നീക്കം. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിധാരണ പരത്തിയെന്നും അതിന്റെ പേരില്‍ കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു സുരേഷ് ഗോപിക്ക് എതിരായ പരാതി.

വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണനെതിരായ പരാതി. സംഭവത്തിൽ ഇരുവർക്കുമെതിരെ എഐവൈഎഫും പരാതി നൽകിയിരുന്നു.

വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറ‍ഞ്ഞിരുന്നത്. ആ ബോര്‍ഡിന്‍റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇതേ വേദിയിൽ വെച്ച് തന്നെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ വിവാദ പരാമര്‍ശനം നടത്തി. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന വാവര്, താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമലയും വഖഫിന്‍റെയാകും. അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപോവേണ്ടിവരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണം എന്നും വയനാട് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലക്കൃഷ്ണൻ പറഞ്ഞിരുന്നു. ഈ വിവാദ പരമാർശങ്ങൾക്കെതിരെ കൊടുത്ത പരാതിയാണ് പരാതിക്കാരൻ്റെ മൊഴിപോലും എടുക്കാതെ സർക്കാർ തള്ളിയത്.

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!