ഇന്ത്യക്കാര്‍ക്ക് നല്ല സമയം; സൗജന്യ വിമാന ടിക്കറ്റുമായി അന്താരാഷ്ട്ര വിമാന കമ്പനി
ടോക്കിയോ: ജപ്പാനിലേക്കുള്ള യാത്ര നിങ്ങളുടെ ഇഷ്ടങ്ങളുടെ പട്ടികയിലുണ്ടോ? എന്നാല്‍ വൈകേണ്ട, ഇന്ത്യക്കാര്‍ക്ക് നല്ല സമയം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കാനൊരുങ്ങുകയാണ് അന്താരാഷ്ട്ര വിമാന കമ്പനിയായ ജപ്പാന് എയര്‍ലൈന്‍സ്.
.
ഓഫര്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം, അന്താരാഷ്ട്ര, ആഭ്യന്തര വിമാന ടിക്കറ്റുകള്‍ ഒരേ റിസര്‍വേഷനില്‍ ബുക്ക് ചെയ്യുക. ജപ്പാന് എയര്‍ലൈന്‍സില്‍ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ജപ്പാനില്‍ എവിടേക്കാണ് യാത്ര ചെയ്യേണ്ടതെന്ന് തീരുമാനിച്ച് ആ ആഭ്യന്തര ടിക്കറ്റ് കൂടി ബുക്ക് ചെയ്യുക. ഈ ഓഫര്‍ ജപ്പാന് എയര്‍ലൈന്‍സ് ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളില്‍ മാത്രമെ ലഭ്യമാകൂ. ചില കോഡ്ഷെയര്‍ വിമാനങ്ങള്‍ക്ക് ഓഫര്‍ ബാധകമല്ല. ഇത് കൂടാതെ ജപ്പാനില്‍ 24 മണിക്കൂറില്‍ കൂടുതല്‍ സ്റ്റോപ്പ്ഓവര്‍ ഉണ്ടെങ്കില്‍ ചില നിരക്കുകള്‍ നല്‍കേണ്ടി വരും, അത് പുറപ്പെടുന്ന രാജ്യം അനുസരിച്ചാണ് തീരുമാനിക്കുന്നത്. യുഎസ്, കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിരക്ക് ബാധകം. ഇവര്‍ 24 മണിക്കൂറില്‍ കൂടുതല്‍ ജപ്പാനില്‍ തങ്ങിയാല്‍ സ്റ്റോപ്പോവര്‍ ഫീസായ 100 യുഎസ് ഡോളര്‍ നല്‍കേണ്ടി വരും. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ അധിക നിരക്കുകളില്ല. ജപ്പാനിലെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.