അനുജൻ്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ ജയഹരിതത്തില്‍ ഹരി (59) ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഹരിയുടെ മരണവാര്‍ത്തയറിഞ്ഞ ജ്യേഷ്ഠന്‍ ആറ്റിങ്ങല്‍ കരിച്ചയില്‍ രാമനിലയത്തില്‍ രാമകൃഷ്ണന്‍ പിള്ള (65) കുഴഞ്ഞുവീഴുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി. രണ്ടുപേരും കുടുംബങ്ങളായി രണ്ട് സ്ഥലത്താണ് താമസം. രാമകൃഷ്ണന്റെ മകളുടെ വിവാഹ നിശ്ചയം ഡിസംബര്‍ ആറിന് നടക്കാനിരിക്കുകയായിരുന്നു.

ജ്യേഷ്ഠനും അനുജനും തമ്മില്‍ അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നവരാണ്. രണ്ടുപേരും പ്രവാസികളായിരുന്നു. ഇരുവരുടേയും അച്ഛനും അമ്മയും നേരത്തെ മരണപ്പെട്ടിരുന്നു. ഹരിയുടെ സംസ്‌കാരം രാവിലെ ശാന്തി കവാടത്തിലും രാമകൃഷ്ണന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും നടക്കും.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share