പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും – ആരോപണവുമായി എം.വി ഗോവിന്ദനം കെ.സുരേന്ദ്രനും

പാലക്കാട്: പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിനെയും വിജയിയായി പ്രഖ്യാപിച്ചു. വയനാട്ടിൽ വോട്ടെണ്ണൽ പൂർത്തിയായിക്കഴിഞ്ഞിട്ടില്ല.

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യു.ഡി.എഫിൻ്റെ മികച്ച വിജയത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമയും എസ്.ഡി.പി.ഐ യും ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ട്രറി എം.വി ഗോവിന്ദൻ ആരോപിച്ചു. പാലക്കാട് ആദ്യം വിജയാഘോഷവുമായി രംഗത്തെത്തിയത് എസ്.ഡി.പി.ഐ ആണെന്നും ഗോവിന്ദൻ പറഞ്ഞു.  ജമആത്തെ ഇസ്ലാമി, എസ്ഡിപിഐ മുസ്ലീം ലീഗ് എന്നിവർ ചേരുന്ന മഴവിൽസംഖ്യമാണ് കോണ്ഗ്രസിന് മികച്ച വിജയം സമ്മാനിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു.

അതേസമയം സി.പി.എം പാലക്കാട് മികച്ച നേട്ടമുണ്ടാക്കി. പി.സരിൻ്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്തുവെന്നും, സരിനെ ഒപ്പം നിറുത്തി മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ പറഞ്ഞു. ന്യൂനപക്ഷ വർഗ്ഗീയതയുടേയും ഭൂരിപക്ഷ വർഗ്ഗീയതയുടേയും കൂട്ടായ വോട്ടകൾ കോണ്ഗ്രസ് സമാഹരിച്ചു. അതാണ് പാലക്കാട് സംഭവിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. പാലക്കാട് സിപിഎമ്മിന് പാലക്കാട് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചു. പാലക്കാട് സിപിഎമ്മിന് പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സമാനമായ ആരോപണമാണ് ബിജെപി സംസ്ഥാന സെക്രട്ട്രറി കെ.സുരേന്ദ്രനും മാധ്യമങ്ങളോട് പങ്കുവെച്ചത്. ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും കൂട്ടുപിടിച്ചാണ് കോണ്ഗ്രസ് ഈ വിജയം നേടിയതെന്ന് കെ. സുരേന്ദ്രനും ആരോപിച്ചു.

18,724 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ സി.കൃഷ്ണകുമാറാണ്. മൂന്നാം സ്ഥാനത്താണ് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായ പി.സരിൻ. അന്തിമ കണക്ക് വരുമ്പോള്‍ രാഹുലിന്റെ ലീഡ് നിലയില്‍ വ്യത്യാസം വന്നേക്കാം.

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപിയായിരുന്നു പാലക്കാട്ട് മുന്നിട്ട് നിന്നിരുന്നത്. എന്നാൽ മുന്നേറ്റം അധിക മണിക്കൂറുകളിലേക്ക് കൊണ്ടുപോകാൻ ബിജെപിക്ക് കഴിഞ്ഞില്ല. 2016ൽ ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷത്തെ മറികടക്കാനും രാഹുലിനായി.17,483 വോട്ടിന്റെ ലീഡായിരുന്നു 2016ൽ ഷാഫി നേടിയിരുന്നത്.

അതേസമയം ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിന്റെ വിജയം 12,122 വോട്ടുകൾക്കാണ്. യുഡിഎഫിന്റെ രമ്യാ ഹരിദാസിന് ഇവിടെ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഒരു ഘട്ടത്തിൽപോലും യു.ആർ പ്രദീപിനെ വെല്ലുവിളിക്കാൻ രമ്യ ഹരിദാസിന് കഴിഞ്ഞില്ല.

അതേസമയം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തുടക്കം മുതൽ യുഡിഎഫിന്റെ പ്രിയങ്ക ഗാന്ധിയാണ് മുന്നിട്ടുനിൽക്കുന്നത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം പ്രിയങ്കയുടെ ലീഡ് മൂന്നു ലക്ഷവും കടന്ന് നാല് ലക്ഷത്തിന് അടുത്ത് എത്തി.

.


.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

 

Share
error: Content is protected !!