നെതന്യാഹുവിൻ്റെ വീടിന് നേരെ ബോംബാക്രമണം; മൂന്ന് പേർ പിടിയിൽ – വീഡിയോ

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ‌ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെ ബോംബേറ്. സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായിട്ടുണ്ട്. നെതന്യാഹുവിന്റെ സീസേറയിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, പിടിയിലായവരുടെ കുടുതൽ വിവരങ്ങൾ ഇസ്രായേൽ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

സംഭവത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാൻ നിർദേശം നൽ‌കിയതായും അദ്ദേഹം എക്സിൽ കുറിച്ചു.

ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിക്കു നേരെ ഒക്ടോബർ 19ന് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ടെൽ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. ആ സമയത്തും നെതന്യാഹുവും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായി. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം നടന്നിരുന്നു.

പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വധിക്കാനും തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുമായി ഈയടുത്ത് നടന്ന സംഭവങ്ങളുടെ തുടർച്ചയാണ് പുതിയ ആക്രമണമെന്നും നീതിന്യായ മന്ത്രി യാരിവ് ലെവിൻ പറഞ്ഞു. ​
.


.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!