സദാചാര ഗുണ്ടായിസം; പെണ്‍സുഹൃത്തിൻ്റെ വീട്ടിൽനിന്നും യുവാവിനെ വിളിച്ചിറക്കി നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു
കൊല്ലം: തെന്മലയില് സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റത് ഇടിമണ് സ്വദേശിയ്ക്ക്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്.
ഇടമണ്‍ സ്വദേശിയായ നിഷാദിനെയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. നിഷാദ് തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായത്. സുജിത്,രാജീവ്, സിബിന്, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് വീട് വളയുകയായിരുന്നു. കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നു. ഇവര്‍ നിഷാദിനെ വീട്ടില്‍ നിന്നും വലിച്ചിഴയ്ക്കുകയും ക്രൂരമായ് മര്‍ദ്ദിക്കുകയും ചെയ്തു.
സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ നിഷാദ് ഉണ്ടെന്നറിഞ്ഞ സംഘം കരുതിക്കൂട്ടി അവിടേക്ക് എത്തുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. വീട്ടിലെ കോളിങ് ബെൽ ശബ്ദം കേട്ട് സ്ത്രീ സുഹൃത്ത് പുറത്തിറങ്ങിയ സമയം നിഷാദ് വീടിന്റെ പിൻവശത്തുകൂടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാൽവർ സംഘം നിഷാദിനെ ബലമായി തടഞ്ഞുനിർത്തി വീടിന്റെ മുന്നിലെ റോഡിലേക്ക് കൊണ്ടുപോയി കൈവശം കരുതിയിരുന്നു കമ്പി കൊണ്ട് മർദിക്കുകയായിരുന്നു.
വാൾ ഉപയോഗിച്ച് നിഷാദിനെ വെട്ടാനുള്ള ശ്രമവും നടന്നു. നിഷാദ് ധരിച്ചിരുന്ന വസ്ത്രം ബലമായി അഴിച്ചുമാറ്റി ശരീരമാസകലം മർദിച്ചു. തുടർന്നാണ് നഗ്നനായ നിഷാദിനെ കൈലി ഉപയോഗിച്ച് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടത്. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ നിന്നും സ്ത്രീയുടെ ശബ്ദവും കേള്‍ക്കാം. ഇതില്‍ നിന്നും സ്ത്രീകളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
വീട് വളഞ്ഞ അഞ്ചുപേരില്‍ നാലുപേരെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാംപ്രതി സുജിത്താണ്. രണ്ടാം പ്രതി രാജീവ്, മൂന്നാം പ്രതി സിബിന്, നാലാം പ്രതി അരുണ്‍ ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. അയാള്‍ മൈക്ക് ഓപ്പറേറ്ററായ വ്യക്തിയാണെന്ന് പറയുന്നു.
അയാള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നുണ്ട്. നേരെത്തെതന്നെ സുജിത്തും നിഷാദും തമ്മില്‍ കുടുംബവഴക്ക് ഉണ്ടായതായി പറയപ്പെടുന്നു. അതിന് ബാക്കിപത്രമാണ് ഈ സംഭവമെന്ന് പോലീസ് പറയുന്നു. നിഷാദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാനൊരുങ്ങുകയാണ് പോലീസ്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.