ഹിന്ദു ഐഎഎസ് ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് ഗോപാലകൃഷ്ണൻ്റെ ഫോണ്‍ തന്നെയെന്ന് വാട്‌സാപ്; ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല, ഗോപാലകൃഷ്ണൻ്റെ ഐഫോണും കസ്റ്റഡിയിൽ

തിരുവനന്തപുര: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് പിന്നിൽ ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ്. മെറ്റയിൽ നിന്നുള്ള വിശദീകരണം അടക്കം ചേർത്തുള്ള പ്രാഥമിക റിപ്പോർട്ട് പൊലീസ് ഇന്ന് സർക്കാറിന് കൈമാറും. ഇതോടെ ഹാക്കിംഗ് പരാതി ഉന്നയിച്ച കെ ഗോപാലകൃഷ്ണൻ ഐഎഎസിൻറെ നടപടിയിൽ ദുരൂഹത കൂടി. ഗോപാലകൃഷ്ണൻറെ ഐ ഫോൺ ഫോറൻസിക് പരിശോധനക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ തന്നെയാണെന്ന് വാട്സ് ആപ്പ് കമ്പനി പൊലീസിന് റിപ്പോര്‍ട്ട് നല്‍കി ഫോണ്‍ ഹാക്ക് ചെയ്തതായി ഉറപ്പാക്കാനായിട്ടില്ലെന്ന് പൊലീസ് അയച്ച ഇ മെയിലിന് മെറ്റ കമ്പനി മറുപടി നല്‍കി. കൂടുതല്‍ വിശദാംശങ്ങള്‍ തേടി പൊലീസ് ഗൂഗിളിനും വാട്‌സാപ്പിനും വീണ്ടും മെയില്‍ അയച്ചു.
.

ഗ്രൂപ്പുകളുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളാണു മെറ്റയില്‍നിന്നു തേടിയിരിക്കുന്നത്. ഗ്രൂപ്പുകളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കംചെയ്തതിനാല്‍ അവ ക്രിയേറ്റ് ചെയ്ത സ്ഥലം, സമയം, ആരെയെല്ലാം അംഗങ്ങളാക്കി, അയച്ച സന്ദേശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ മെറ്റയില്‍നിന്നു സംഘടിപ്പിക്കാനാണ് ശ്രമം. ഇതില്‍, ഗ്രൂപ്പുകള്‍ എവിടെവച്ചാണ് ക്രിയേറ്റ് ചെയ്തത് എന്ന വിവരമാണു നിര്‍ണായകം.

.
ഹിന്ദു മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയതില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കെ.ഗോപാലകൃഷ്ണന്‍ ഫോണ്‍ പൊലീസിനു കൈമാറി. വിവരങ്ങളെല്ലാം നീക്കംചെയ്ത നിലയില്‍ ഫോര്‍മാറ്റ് ചെയ്തശേഷമാണു ഫോണ്‍ നല്‍കിയതെന്നാണു വിവരം. അന്വേഷണസംഘം ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഗ്രൂപ്പുകളുണ്ടാക്കിയില്ലെന്നും ഫോണ്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തതാണെന്നും ഗോപാലകൃഷ്ണന്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
.

ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കി ഔദ്യോഗികതലത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാനുള്ള നീക്കം ഗോപാലകൃഷ്ണന്‍ നടത്തിയിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ട് നാലാം ദിവസമാണു ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. പരാതി വൈകിയതും പൊലീസ് സംശയത്തോടെ കാണുന്നു.

.
ഒക്ടോബര്‍ 30നാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായി മതാടിസ്ഥാനത്തില്‍ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. കഴിഞ്ഞ ദീപാവലി ദിവസം ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണു താന്‍ അഡ്മിന്‍ ആയി വാട്‌സാപ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണു ഗോപാലകൃഷ്ണന്റെ മൊഴി. ആദ്യം പേടിച്ചുപോയി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ഓണ്‍ ചെയ്ത് ഗ്രൂപ്പുകള്‍ നീക്കംചെയ്തു. ഒട്ടേറെ ഗ്രൂപ്പുകളുണ്ടായിരുന്നുവെന്നു. അതില്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്തിരുന്നു. എത്ര ഗ്രൂപ്പുകളുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നുമാണ് അദ്ദേഹം മൊഴി നല്‍കിയത്.വാട്സ് ആപ്പ് ഉണ്ടായിരുന്ന സാംസങ്ങ് ഫോണിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്ത ശേഷം ഗോപാലകൃഷ്ണൻ പൊലീസിന് കൈമാറിയതും സംശയങ്ങൾ കൂട്ടുന്നു. ഗോപാലകൃഷ്ണൻറെ ഐഫോൺകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഫോണുകളും സൈബർ ഫോറൻസിക് ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലും ഹാക്കിംഗ് ഉറപ്പാക്കാനായില്ലെങ്കിൽ ഗോപാലകൃഷ്ണൻ കൂടുതൽ വെട്ടിലാകും. വാട്സ് ആപ്പ് ഗ്രൂപ്പ് താൻ തന്നെ ഡിലീറ്റ് ചെയ്തെന്നായിരുന്നു ഗോപാലകൃഷണൻറെ വിശദീകരണം. ഹാക്ക് ചെയ്യപ്പെട്ടാൽ ഫോൺ ഉടമക്ക് പിന്നീട് ഗ്രൂപ്പ് സ്വന്തം നിലക്ക് ഡിലീറ്റ് ചെയ്യാൻ കഴിയില്ലെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.ഹിന്ദു ഗ്രൂപ്പിന് പിന്നാലെ ഗോപാലകൃഷ്ണൻ അഡ്മിനായി മുസ്ലീം ഗ്രൂപ്പ് അടുത്ത ദിവസം നിലവിൽ വന്നതിലും ദുരൂഹതയുണ്ട്. ഹാക്കിംഗ് അല്ലെന്ന് ഉറപ്പിച്ചാൽ ഗോപാലകൃഷ്ണനോട് സർക്കാർ വിശദീകരണം തേടും. സ്വന്തം നിലക്ക് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് ഉറപ്പിച്ചാൽ  അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമെന്ന നിലക്ക് കടുത്ത നടപടിയുണ്ടാകും.

.
.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.
Share
error: Content is protected !!