ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. തൃശൂർ കയ്പമംഗലം സ്വദേശിനി കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്റുള്ളയുടെ ഭാര്യ റാഹിലആണ് മരിച്ചത്. 57 വയസ്സായിരുന്നു. മക്കയിൽ വെച്ച് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഇവർ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിയിലിരിക്കെയാണ് മരണം.
.
മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്ല എന്നിവർ മക്കളാണ്. മരുമക്കള്‍: റിയാസ്, സബീന, തസ്നി. ഖബറടക്കചടങ്ങുകളിൽ പങ്കെടുക്കാനായി മക്കൾ മക്കയിൽലെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഫസൽ മൂന്നുപീടിക (ഐ.സി.എഫ്), സത്താർ തളിക്കുളം, ഹക്കീം ആലപ്പുഴ (തനിമ) എന്നിവർ പ്രവർത്തിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.