നാട്ടിലേക്ക് പുറപ്പെട്ട മലയാളി പ്രവാസി എയർപോർട്ടിലേക്കുള്ള യാത്രക്കിടെ മരിച്ചു

ജിദ്ദ: നാട്ടിലേക്ക് പുറപ്പെട്ട മലയാളി പ്രവാസി എയർപോർട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു. മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്. സൌദിയിലെ ജിദ്ദയിൽ ബാബ് മക്കയിലായിരുന്നു ഇദ്ദേഹത്തിന് ജോലി. ഇന്ന് ഉച്ചക്ക് 12.30നുള്ള വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടാനായി ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു. എയർപോർട്ടിലേക്കുള്ള യാത്രാമധ്യേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.
.
ഉടൻ തന്നെ ശറഫിയ്യയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രാവിലെ 9.30ഓടെ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. വൈകുന്നേരത്തോടെ കരിപ്പൂരിലെത്തുന്ന അബ്ദുൽ റഹ്മാനെ സ്വീകരിക്കാൻ കുടുംബം വിമാനത്താവളത്തിലേക്ക് വരാനുള്ള ഒരുക്കങ്ങൾ നടന്ന് വരുന്നതിനിടെയാണ് ദുരന്തവാർത്ത വന്നെത്തുന്നത്. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് പക്കുവാണ് പിതാവ്. മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നടപടികൾ നടന്ന് വരുന്നതായി ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.

.

Share
error: Content is protected !!