ലെബനനിൽ ഇസ്രയേൽ ബോംബുവർഷം തുടരുന്നു: മരണം 558 ആയി, കൊല്ലപ്പെട്ടവരിൽ 50 ഓളം കുട്ടികളും, വീടുപേക്ഷിച്ച് ആയിരങ്ങൾ; ബയ്‌റുത്തിലും ആക്രമണം – വീഡിയോ
ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. മരണപ്പെട്ടവരിൽ 50 പേർ കുട്ടികളാണ്. 94 സ്ത്രീകളും കൊല്ലപ്പെട്ടവരിലുണ്ട്. രണ്ടു ദിവസമായി നടക്കുന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 1835 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം നടത്തി. ലെബനന്‍ തലസ്ഥാനമായ ബയ്‌റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.
.
⚡️BREAKING: A series of reports indicate heavy rocket fire from Lebanon towards northern Israel. Israeli Army Radio and media report dozens of explosions in areas around Safed and Rosh Pina. The Israeli Army spokesperson confirmed that 65 rockets were launched from Lebanon in the… pic.twitter.com/1RaBIAjijo
— Suppressed News. (@SuppressedNws) September 24, 2024
.
ബയ്‌റുത്തിലുണ്ടായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മനുഷ്യക്കുരുതിയാണുണ്ടായത്.
.
⚡️BREAKING: More footage right now from Israel’s strike on Al-Ghobeiry area in the suburbs of Beirut, Lebanon. https://t.co/snxQacF8BA pic.twitter.com/Kn293ScDOG
— Suppressed News. (@SuppressedNws) September 24, 2024
.
തിങ്കളാഴ്ച തങ്ങളുടെ യുദ്ധവിമാനങ്ങള്‍വഴി 2000 സ്‌ഫോടക വസ്തുക്കളാണ് ലെബനനില്‍ വര്‍ഷിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്യുന്നതിനെ തുടര്‍ന്ന് ബയ്‌റുത്തിലേക്കുള്ള റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
.
Israel killed 500 people in Lebanon today. pic.twitter.com/LLfl8DH7oc
— Suppressed News. (@SuppressedNws) September 23, 2024
.
ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിര്‍ദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.
.
⚡️JUST IN:
At least one Israeli soldier has been injured in “Eliakim” following the latest barrage of rockets fired by the resistance in Lebanon towards settlements south of Haifa. pic.twitter.com/tA7RBdo8Cs
— Suppressed News. (@SuppressedNws) September 24, 2024
.
⚡️Massive destruction caused by the terrorist Israeli air strikes in Beqaa, southern Lebanon.
The terrorist israeli occupation killed 500 Lebanese in less than 24 hours. pic.twitter.com/5bVs3CYZkb
— Suppressed News. (@SuppressedNws) September 24, 2024