റോഡിലൂടെ റിയാദിലേക്ക് പോകുന്ന ഈ വിമാനത്തിൻ്റെ ഫോട്ടോയും വീഡിയോയും എടുക്കൂ.. ആഡംബര കാർ സമ്മാനമായി നേടൂ..

റിയാദ്: വ്യത്യസ്ഥമായ ഒരു മത്സരം സംഘടിപ്പിക്കുകയാണ് സൗദി എൻ്റർടൈൻമെൻ്റ് അതോറിറ്റി. റിയാദിലെ ബോളിവാഡിൽ വിമാനങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന പ്രത്യേക വിനോദ പരിപാടിക്കായാണ് റോഡ് മാർഗ്ഗം റിയാദിലേക്ക് വിമാനങ്ങൾ കൊണ്ടുപോകുന്നത്. ഇതിനായി ട്രക്കുകളിൽ ഘടിപ്പിച്ച് റോഡുകളിലൂടെ റിയാദിലേക്ക് കൊണ്ടുപോകുന്ന വിമാനങ്ങളുടെ ഫോട്ടോയും വീഡിയോകളും എടുക്കാൻ സ്വദേശി പൌരന്മാരോട് എൻ്റർടൈൻമെൻ്റ് അതോറിറ്റി മേധാവി, കൗൺസിലർ തുർക്കി അൽ-ഷൈഖ് ആവശ്യപ്പെട്ടു. ഏറ്റവും സർഗ്ഗാത്മകമായി ചിത്രീകരിക്കുന്ന ഫോട്ടോക്കും വീഡിയോക്കും ആഡംബര കാർ സമ്മാനമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബൊളിവാർഡിലെ ഏറ്റവും വലിയ വിനോദ പദ്ധതിയുടെ പ്രമോഷണൽ ടൂറിൻ്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
.
എൻ്റർടൈൻമെൻ്റ് അതോറിറ്റിയും സൗദി എയർലൈൻസും തമ്മിൽ ഒപ്പുവെച്ച പ്രത്യേക കരാറിൻ്റെ ഭാഗമായാണ് മത്സരം. അതനുസരിച്ച് ബൊളിവാർഡിലെ വിനോദ പദ്ധതികളുടെ ഭാഗമാകാൻ എയർലൈൻ അഞ്ച് ഡീകമ്മീഷൻ ചെയ്ത വിമാനങ്ങൾ അതോറിറ്റിക്ക് വിട്ടുനൽകി. ഇതുപയോഗിച്ച് റിയാദിലെ ബോളിവാഡിൽ പ്രത്യകമായ വിനോദ പരിപാടികളൊരുക്കും. സന്ദർശകർക്ക് പുത്തൻ അനുഭവം നൽകുന്നതായിരിക്കും വിമാനങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന വിനോദ പരിപാടികൾ.
.
സൗദിയിലെ വിനോദ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നൂതന വിനോദ അനുഭവങ്ങൾ നൽകാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.
.

Share
error: Content is protected !!