ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ പാചകജത്തൊഴിലാളിയായി ജോലിചെയ്യുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോള പാര്‍ക്കിന് സമീപത്തുവെച്ചാണ് കുഴഞ്ഞുവീണത്.
.
ഭക്ഷണ വിതരണത്തിന് പിന്നാലെ റൂമിലേക്ക് വരുന്നതിനിടയിലാണ് സംഭവം. സമീപത്തുള്ളവര്‍ ഉടന്‍ ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. മൃതദേഹം കുവൈറ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഷമീന, മക്കള്‍: മുഹമ്മദ് ആഷിഖ്, ലബീബ, മരുമക്കള്‍: ആയിഷ, അക്ബര്‍ ഷാ.
.

Share
error: Content is protected !!