ചാനൽ ചർച്ചയിൽ നാടകീയ രംഗം: ‘അമ്മ’ തെറ്റുതിരുത്തുമെന്ന് ചർച്ചക്കിടെ ജയൻ ചേർത്തല; 2014-ൽ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവം ഓർമിപ്പിച്ച് സോണിയ

ടൻ ജയൻ ചേർത്തലയ്ക്കെതിരേ ആരോപണവുമായി നടി സോണിയ മൽഹാർ. 2014 -ൽ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് ജയൻ മോശമായ ഒരു കമന്റ് പറഞ്ഞുവെന്നും ഇന്നും ആ സിനിമ കാണുമ്പോൾ മനസ്സിലേക്ക് വരുന്നത് ആ സംഭവമാണെന്നും സോണിയ പറഞ്ഞു. താരസംഘടനയായ അമ്മയുടെ വെെസ് പ്രസിഡന്റ് കൂടിയായ ജയൻ ചേർത്തലകൂടി പങ്കെടുത്ത മാതൃഭൂമി ന്യൂസിന്റെ ചർച്ചയിലായിരുന്നു സോണിയയുടെ പ്രതികരണം.
.
ചില കാര്യങ്ങളിൽ അമ്മ സംഘടനയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും അത് തിരുത്തുമെന്നും ചർച്ചയിൽ ജയൻ ചേർത്തല പറഞ്ഞിരുന്നു. ജയൻ ചേർത്തല സംസാരിച്ച് കഴിഞ്ഞതിന് ശേഷമാണ് സോണിയ ഷൂട്ടിങ്ങിനിടെയുണ്ടായ പഴയസംഭവം ഓർമിപ്പിച്ചത്. അപ്പോഴേക്കും ചർച്ചയിൽനിന്ന് ജയൻ ചേർത്തല പോയിരുന്നു.

.
ജയൻ ചേർത്തല ചർച്ചയിൽ പറഞ്ഞത്

പ്രതിരോധിക്കാന്‍ ഇറങ്ങുമ്പോള്‍ ബ്ലൈന്‍ഡ് ആയിട്ട് മാറിയിട്ടില്ല. അമ്മ എന്ന സംഘടന ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍, തിരുത്തിപ്പോണം എന്നാണ് കരുതുന്നത്. അംഗങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അമ്മ നേരത്തേ പരിശോധിക്കണമായിരുന്നു. അതില്‍ വീഴ്ച വന്നുവെന്ന് സമ്മതിക്കുന്നു.
.

അമ്മയില്‍ മെമ്പറല്ലാത്ത ഒരു വനിത പരാതി നല്‍കിയിരുന്നു. 2006-ല്‍ അവര്‍ അഭിനയിച്ച സിനിമയുടെ സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞ് 2018-ല്‍ അവര്‍ ഒരു കത്ത് നല്‍കിയിരുന്നു. ഞാന്‍ പരിശോധിച്ചപ്പോള്‍ 2018-ല്‍ ഉണ്ടായിരുന്ന ഭരണസമിതി അതിന് വേണ്ട വിധത്തില്‍ പരിഗണന നല്‍കിയില്ല എന്ന് മനസ്സിലായി. ഇനി അത്തരം വീഴ്ചകൾ വരാതെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കും, എന്നായിരുന്നു ജയൻ ചേർത്തല ചർച്ചയിൽ പറഞ്ഞത്.
.

സോണിയയുടെ വാക്കുകൾ

‘മരംകൊത്തി’ എന്ന സിനിമയിൽ ഒരു ബലാത്സംഗരംഗം ഉണ്ടായിരുന്നു. ജയന്‍ ചേര്‍ത്തല കേള്‍ക്കുന്നുണ്ടോ എന്നറിയില്ല. ഓർമയുണ്ടോ എന്നറിയില്ല. ഞാനൊരു ചെറിയ ആര്‍ട്ടിസ്റ്റാണ്. 2014 -ലാണ് ആ സിനിമ റിലീസ് ചെയ്തത്. ചിത്രീകരിക്കുന്നതിനിടെ അദ്ദേഹം അസ്ഥാനത്ത് ഒരു തമാശ പറഞ്ഞു.
.
ഇടുക്കിയിലെ ഒരു ഉൾവനത്തിലായിരുന്നു ചിത്രീകരണം. ഞാന്‍ ബ്ലൗസും ലുങ്കിയുമാണ് ധരിച്ചിരുന്നത്. അന്ന് ഷൂട്ടിങ്ങിനിടെ ജയൻ ചേർത്തല പറഞ്ഞു, ഇപ്പോൾ നിന്നെ കാണുമ്പോൾ റേപ്പ് ചെയ്യാന്‍ തോന്നുന്നുവെന്ന്. ഞാന്‍ നിന്നനില്‍പ്പില്‍ പിറകിലേക്ക് മാറി. പാറക്കല്ലില്‍ ഇടിച്ച് കാലു പൊട്ടി. ഞാന്‍ ഭയന്നു പോയി. അദ്ദേഹം തമാശ പറഞ്ഞതാണ് എന്നാണ് പറഞ്ഞത്. അദ്ദേഹം എന്റെ ശരീരത്തിൽ കയറിപ്പിടിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, ഈ കമന്റ് മറക്കില്ല, സോണിയ പറഞ്ഞു.

.

Share
error: Content is protected !!