സൗദി തൊഴിൽ നിയമത്തിൽ ഭേതഗതി: തൊഴിലാളികളുടെ രാജി സ്വകരിക്കുന്നത് 60 ദിവസം വരെ തൊഴിലുടമക്ക് നീട്ടിവെക്കാം

സൗദിയിൽ തൊഴിൽ നിയമങ്ങളിൽ വരുത്തിയ ഭേതഗതി പുറമെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. 180 ദിവസത്തിന് ശേഷം പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. രണ്ടാഴ്ച മുമ്പാണ് മന്ത്രിസഭ തൊഴിൽ നിയമങ്ങളിലെ പരിഷ്കാരങ്ങൾ അംഗീകരിച്ചത്. പരിഷ്കരിച്ച നിയമപ്രകാരം തൊഴിലാളികളുടെ രാജി (റസിഗിനേഷൻ നോട്ടീസ്) 60 ദിവസം വരെ തൊഴിലുടമക്ക് സ്വീകരിക്കാതിരിക്കാൻ അനുവാദം നൽകുന്നതുണ്ട്. തൊഴിൽ മേഖലയിൽ രാജിവെച്ച തൊഴിലാളി അനിവാര്യമാകുന്ന ഘട്ടത്തിലാണ് ഇതിന് അനുമതിയുള്ളത്. എന്നാൽ ഇത് സംബന്ധിച്ച് തൊഴിലാളിക്ക് തൊഴിലുടമ രേഖമൂലമുള്ള അറിയിപ്പ് നൽകേണ്ടതാണ്. രാജി സംബന്ധിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ പരിഷ്കരച്ച ചട്ടങ്ങളുടെ വിശദാംശങ്ങൾ താഴെ വായിക്കാം.

1. തൊഴിലാളി രാജി നോട്ടീസ് നൽകിയത് മുതൽ 30 ദിവസത്തിനകം തൊഴിലുടമ അതിനോട് പ്രതികരിക്കേണ്ടതാണ്. 30 ദിവസത്തിനകം പ്രതികരിക്കാത്ത സാഹചര്യത്തിൽ രാജി സ്വീകരിച്ചതായി പരിഗണിക്കും.

2. ജോലിക്ക് അനിവാര്യമാകുന്ന സാഹചര്യത്തിൽ തൊഴിലുടമക്ക് രാജി സ്വീകരിക്കാൻ 60 ദിവസം വരെ നീട്ടിവെക്കാം. എന്നാൽ അതിന് തൊഴിലാളിക്ക് രേഖമൂലം വിശദീകരണം നൽകണം.

3. തൊഴിലാളിക്ക് രേഖാമൂലം വിശദീകരണം നൽകിയ തിയതി മുതലാണ് 60 ദിവസ കാലയളവ് കണക്കാക്കുക.

4. തൊഴിലുടമ രാജി സ്വീകരിക്കുന്നതോടെ തൊഴിലാളിയുമായുള്ള കരാർ അവസാനിക്കും. രാജി നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ള അതിനോട് തൊഴിലുടമ പ്രതികരിച്ചിട്ടില്ലെങ്കിലും കരാർ അവസാനിക്കന്നതാണ്. കൂടാതെ രാജി സ്വീകരിക്കുന്നത് നീട്ടിവെക്കുന്നു എന്ന അറിയിപ്പ് തൊഴിലാളിക്ക് നൽകിയാൽ, നീട്ടി വെച്ച കാലയളവ് അവാസാനിക്കുന്നതോടെയും കരാർ അവസാനിക്കും.

5. രാജി സമർപ്പിച്ച തൊഴിലാളിക്ക് 7 ദിവസത്തിനുള്ള രാജി പിൻവലിക്കാൻ അവകാശമുണ്ട്. എന്നാൽ 7 ദിവസത്തിനുള്ളിൽ തന്നെ തൊഴിലുടമ രാജി സ്വീകരിച്ചാൽ പിന്നെ പിൻവലിക്കാൻ സാധിക്കില്ല.

.

Share
error: Content is protected !!