തിരുവനന്തപുരത്ത് നിന്ന് രാവിലെ കാണാതായ 13 വയസുകാരിയെ കണ്ടെത്തിയില്ല; പാലക്കാട് ട്രൈനിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല

തിരുവനന്തപുരം; തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്തനായില്ല. കുട്ടി അരോണ എക്സ്പ്രസിൽ ഉണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഇതിൻ്റെ  അടിസ്ഥാനത്തിൽ പാലക്കാട് ട്രെയിനിൽ കുട്ടിക്കായി പോലീസ് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. എന്നാൽ അടുത്ത സ്റ്റേഷൻ കോയമ്പത്തൂരാണെന്നും അവിടെ വെച്ച് കുട്ടിക്ക് വേണ്ടി വീണ്ടും പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്തി എന്ന വിവരം തിരുവനന്തപുരം ഡിസിപിയാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ലെന്നാണ് ഇപ്പോൾ പൊലീസ് അറിയിക്കുന്നത്.
.
അസം സ്വദേശിയായ തസ്മീക് തംസമിനെയാണ് രാവില മുതൽ കാണാതായത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീട്ടില്‍ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിയിരുന്നു. കുട്ടിയെ കാണാതായി 13 മണിക്കൂര്‍ പിന്നിട്ടിപ്പോഴാണ് പോലീസിന് കുട്ടിയെ കണ്ടെത്തിയതതായി സൂചന ലഭിച്ചത്. കുട്ടി അസമിലേക്ക് പോകുകയായിരുന്നുവെന്നും അതിനിടയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
.
കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് തസ്മീക് തംസം. ഉച്ചയ്ക്ക് വഴിയരികില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന കുട്ടിയെ കണ്ടെന്ന് പ്രദേശവാസികള്‍ അറിയിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലിസ് കുട്ടിയെ കണ്ടെത്തിയത്.
.
രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഒരു ബാഗില്‍ വസ്ത്രങ്ങളുമായിട്ടാണ് കുട്ടി പോയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ല. വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
.

Share
error: Content is protected !!