സൗദിയിൽ പുതിയ എയർ കാർഗോ കമ്പനി വരുന്നു; രാജ്യത്തെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റും

റിയാദ്: സൗദി പുതിയ എയർ കാർഗോ കമ്പനി സ്ഥാപിക്കുന്നു. ഇതിനായി പുതിയ വിമാനം വാങ്ങുന്നതിനായി പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോയിംഗ്, എയർബസ് എന്നിവയുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ.
.
സൗദി എയർലൈൻസിനും റിയാദ് എയർലൈൻസിനും പുതിയ എയർകാർഗോ കമ്പനി സേവനം നൽകും. ബോയിംഗ് 777, എയർബസ് 350 കാർഗോ വിമാനങ്ങൾ വാങ്ങാൻ ഫണ്ട് രണ്ട് കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ഇന്ന് (ചൊവ്വാഴ്‌ച) ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
.
എന്നാൽ ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും, ഒരു പക്ഷേ ഫണ്ട് പദ്ധതികൾ വൈകിപ്പിക്കാനോ റദ്ദാക്കാനോ തീരുമാനിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
.

സൗദി വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് ഇത്തരം നീക്കം ആരംഭിച്ചത്. ഗതാഗത, ലോജിസ്റ്റിക്  മന്ത്രാലയവുമായി സഹകരിച്ചും ഏകോപനം നടത്തിയുമാണ് ഫണ്ടിൻ്റെ നീക്കം.
.

Share
error: Content is protected !!