സ്കൂട്ടറിലിരുന്ന് സംസാരിക്കവേ കെട്ടിടത്തിന് മുകളിൽ നിന്ന് തലയിലേക്ക് എസി വീണു; യുവാവിന് ദാരുണാന്ത്യം – വീഡിയോ

ന്യൂഡൽഹി: രണ്ടുനില കെട്ടിടത്തിൽനിന്ന് എസി വീണ് 18 വയസ്സുകാരന് ദാരുണാന്ത്യം. ഡോരിവാല സ്വദേശി ജിതേഷാണ് മരിച്ചത്. ഡൽഹിയിലെ ദേശബന്ധു ഗുപ്ത റോഡിലാണ് അപകടം.

ജിതേഷ് സ്കൂട്ടറിനു മുകളിൽ ഇരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ മുകളിൽനിന്ന് എസി താഴേക്ക് വീഴുകയായിരുന്നു. സുഹൃത്തിനും പരുക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.


.

Share