സൗദിയിൽ അടുത്ത മാസം വേനൽക്കാലം അവസാനിക്കും; സെപ്തംബർ പകുതി വരെ താപനില ശക്തമായി തുടരും
റിയാദ്: സൗദിയിൽ അടുത്ത സെപ്തംബർ ആദ്യം വേനൽക്കാലം കാലാവസ്ഥാപരമായി അവസാനിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി സ്ഥിരീകരിച്ചു, എന്നാൽ സെപ്തംബർ പകുതി വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
.
സെപ്റ്റംബർ പകുതിക്ക് ശേഷം താപനിലയിലെ ഏറ്റക്കുറച്ചിലുകളും മർദ്ദ മൂല്യങ്ങളിൽ മാറ്റവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരത്കാല സീസണിൽ ഇതിൻ്റെ പരിവർത്തന ഘട്ടങ്ങൾ നിരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു, ഇത് സാധാരണയായി താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്കും ഏറ്റക്കുറച്ചിലുകൾക്കും, പെട്ടെന്ന് കാറ്റുണ്ടാകാനും കാരണമാകും. കൂടാതെ മഴടുടെ അളവിൽ വർദ്ധനവ് ഉണ്ടാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.