ബംഗാളിൽ തോരാമഴ; കൊൽക്കത്തയിൽ വിമാനത്താവളത്തിൻ്റെ റൺ‌വേയിൽ വെള്ളം കയറി – വീഡിയോ

കനത്ത മഴയെ തുടർന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. നഗരത്തിലും സമീപ ജില്ലകളിലും ഇടതടവില്ലാതെ മഴ പെയ്യുകയാണ്.
.


.
കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട്ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലാണു മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷം. ഹൗറ, പശ്ചിം ബർധമാൻ, ബിർഭും, പുർബ ബർധമാൻ, ഹൂഗ്ലി, നാദിയ,സൗത്ത് 24 പർഗാനാസ് എന്നിവയുൾപ്പെടെ തെക്കൻ ജില്ലകളിൽ അടുത്ത 12 മണിക്കൂറും മഴ തുടരുമെന്നും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
.
ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവന്‍ ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തെ തുടര്‍ന്നാണു സംസ്ഥാനത്തു കനത്ത മഴ പെയ്യുന്നത്.
.

Share
error: Content is protected !!