ജിസാനിൽ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ; പാലങ്ങളും റോഡുകളും വീടുകളും തകർന്നു, വാഹനങ്ങൾ ഒലിച്ചുപോയി – വീഡിയോ

സൗദിയിൽ ജിസാൻ മേഖലയിലുണ്ടായ കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി പത്ത് മണിക്കൂറോളം മേഖലയിൽ ശക്തമായ മഴ പെയ്തു. ഇതോടെ നിരവധി റോഡുകളും പാലങ്ങളും വീടുകളും തകരുകയും പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ചില വാഹനങ്ങൾ ഒലിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്.
.


.
വെള്ളത്തിൻ്റെ കുത്തൊഴുക്കിനിടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച ഒരു ബൈക്ക് യാത്രക്കാരൻ ബൈക്കുൾപ്പെടെ ഒലിച്ച് പോയി.


.
ചില താഴ് വരകളിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് ശക്തമായിരുന്നു. പലസ്ഥലങ്ങളിലും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. അൽ-തുവാൽ, സംത, അബു ആരിഷ്, ജസാൻ താഴ് വരകളിലും ചില ഗ്രാമങ്ങളിലും തെരുവുകളിലും വീടുകളിലും വെള്ളം കയറി. ശക്തമായ മഴയിൽ ഒരു വാണിജ്യ മാർക്കറ്റ് കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു.
.


.


.


.


.

ജിസാനിലെ കിംങ് ഫഹദ് ആശുപത്രിയും ശക്തമായ മഴയിൽ ചോർന്നൊലിച്ചു.

 

.

.

അൽ-അമീരിയ, അൽ-ഖരദ്ല അൽ-ഒലയ, അൽ-സുഫ്ര, മഹല്ല, അൽ-അശ്വ എന്നീ അഞ്ച് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് തകർന്നത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. വീടുകളിൽ വെള്ളം കയറിയതോടെ ജനങ്ങൾ വീട് വിട്ട് പുറത്ത് കടന്നു. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
.

.

.

Share
error: Content is protected !!