സ്വാതന്ത്ര്യ ദിനാഘോഷം; ഫ്രീഡം സെയില്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, 1947 രൂപക്ക് വിമാന ടിക്കറ്റ്

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 1,947 രൂപക്കു വരെ ‘ഫ്രീഡം സെയിലി’ല്‍ ടിക്കറ്റ് ലഭ്യമാവും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷമായ 1947 ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഗസ്റ്റ് അഞ്ചു വരെയാണ് ഓഫര്‍. ഓഗസ്റ്റ് 30 മുതൽ സെപ്തംബര്‍ 30 വരെയുള്ള ആഭ്യന്തര-വിദേശ യാത്രകള്‍ക്ക് ഓഫറുകൾ ലഭിക്കും.
.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ നിന്നു തന്നെ (airindiaexpress.com) ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. വെബ്സൈറ്റിൽ പ്രവേശിച്ച് ബുക്ക് ചെയ്യുമ്പോൾ ഓഫർ സെലക്ട് ചെയ്യേണ്ടതാണ്. സീറോ ചെക്ക്-ഇന്‍ ബാഗേജ് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ക്കും അര്‍ഹതയുണ്ട്. 15 വിദേശ വിമാനത്താവളങ്ങളിലേക്കും 32 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമാണ് ഫ്രീഡം സെയില്‍ ബുക്കിങ് സൗകര്യം.

ഓഫർ കൈമാറ്റം ചെയ്യാനോ പണമായി കൈമാറ്റം ചെയ്യാനോ അനുവദിക്കില്ല. പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ഈ ഓഫറിൽ ലഭ്യമാകുക. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റുകൾ ലഭിക്കുക. എന്നാൽ ഓഫറിൽ അനുവദിച്ച സീറ്റുകൾ വിറ്റുതീർന്നാൽ, പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകും.
.
പണമടച്ച് ടിക്കറ്റുകൾ വാങ്ങിയ ശേഷം റീഫണ്ടുകൾ അനുവദിക്കില്ല. ടിക്കറ്റ് റദ്ദാക്കുവാൻ എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ള ഫീസുകൾ ഈടാക്കുന്നതായിരിക്കുമെന്നും എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

.

.

Share
error: Content is protected !!