ഇത് കടന്ന കൈ, മയക്കുമരുന്ന് കടത്തിന് പുതുവഴി; അതിവിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ രഹസ്യ വിവരം ചതിച്ചു, അറസ്റ്റ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ച ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതും ലഹരിമരുന്ന് പിടിച്ചെടുത്തതും.

ഇറാനില്‍ നിന്ന് ദോഹ തുറമുഖം വഴിയെത്തിയതാണ് മയക്കുമരുന്ന്. ആടുകളുടെ കുടലിലും ത്വക്കിലും വിദഗ്ധമായി ഒളിപ്പിച്ചാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തിയത്. കുവൈത്തിലേക്ക് കൊണ്ടുവരുന്ന ആടുകളെ ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ ദോഹ തുറമുഖത്തെത്തി ആടിനെ കണ്ടെത്തുകയായിരുന്നു. ഒരു കിലോ ഹാഷിഷ്, ആടുകളുടെ കുടലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അഞ്ച് കിലോ ഷാബു, 20,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 100 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. ഏഷ്യക്കാരാണ് ഇവര്‍. ഇവരെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!