മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം കണ്ടെത്താൻ പുതിയ സംവിധാനം

പാക്കറ്റുകളില്‍ ലഭിക്കുന്ന സംസ്കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ സെന്‍ട്രല്‍ ലബോറട്ടറി. ഭക്ഷ്യവസ്തുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഡിഎൻഎ അല്ലെങ്കിൽ ജനിതക വസ്തുക്കളുടെ ഉയർന്ന സാന്ദ്രത ഉപയോഗിച്ചാണ് ഇതില്‍ പന്നിയിറച്ചി അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുന്നത്. മൈക്രോബയോളജിക്കല്‍ ലബോറട്ടറിയിലാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. എമിറേറ്റില്‍ വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ മേന്മയും സുരക്ഷിതത്വവും ഉറപ്പാക്കാനും സമഗ്രമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന്‍റെയും ഭാഗമായാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

 

പരമ്പരാഗത പരിശോധനാ രീതികളില്‍ നിന്ന് വ്യത്യസ്തമായി 100 മടങ്ങ് ഉയര്‍ന്ന കാര്യക്ഷമതയോടെ പന്നിയിറച്ചിയുടെ സാന്നിധ്യം പുതിയ സംവിധാനത്തിലൂടെ കണ്ടെത്താനാകും. ഒ​രു മ​ണി​ക്കൂ​റി​ൽ 100 ടെ​സ്റ്റു​ക​ൾ വ​രെ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​രം​ഭ​ത്തി​ന്​ തുടക്കം കുറിച്ചതെന്ന്​ ദു​ബൈ സെ​ന്‍ട്ര​ൽ ല​ബോ​റ​ട്ട​റി ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ഹി​ന്ദ് മ​ഹ്​​മൂ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ വി​വി​ധ ത​രം ബാ​ക്ടീ​രി​യ​ക​ൾ, യീ​സ്റ്റ്, ഫം​ഗ​സ്​ തു​ട​ങ്ങി​യ​വ​യു​ടെ സാ​ന്നി​ധ്യം അ​തി​വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​നും ഇതിലൂടെ ക​ഴി​യും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ കാ​ലാ​വ​ധി, ഗു​ണ​മേ​ന്മ, സു​ര​ക്ഷ​പ​രി​ശോ​ധ​ന എ​ന്നി​വ​യും ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ക്കാം.

കുപ്പിവെള്ളം, കിണർവെള്ളം, ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളം, കടൽ, കനാൽ, കായൽ, കടൽത്തീരം, നീന്തൽക്കുളം, ഹോട്ടൽ, ദന്താശുപത്രി എന്നിവിടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം എന്നിവ പരിശോധിച്ച് ഉറപ്പാക്കാനാകും. അടിഞ്ഞു കൂടിയ വസ്തുക്കൾ, മണ്ണ്, വളം, പ്രകൃതിക്ക് ദോഷകരമായ മാലിന്യം, പ്രകൃതി വിഭവങ്ങൾ എന്നിവയും പരിശോധിക്കാം.

ഭക്ഷ്യവസ്തുക്കൾക്ക് പുറമേ സൗന്ദര്യവർധക വസ്തുക്കൾ, ഡിറ്റർജന്റുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ പരിശോധനാ റിപ്പോർട്ടും സെൻട്രൽ ലാബിലെ മൈക്രോ ബയളോജിക്കൽ ലബോറട്ടറി വഴി ലഭ്യമാണ്. സാംപിൾ ശേഖരണം മുതൽ ഫലം പ്രഖ്യാപിക്കും വരെയുള്ള മുഴുവൻ നടപടികളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ട്രാക്കിങ് സംവിധാനവും പുതിയ പരിശോധനയുടെ ഭാഗമാണ്. പൂർണമായും ഓട്ടമാറ്റിക് സാങ്കേതികവിദ്യയിൽ നടത്തുന്ന പരിശോധന എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നവയാണെന്നും ആക്ടിങ് ഡയറക്ടർ പറഞ്ഞു. ഒരു ദിവസം കൊണ്ട് പരിശോധനാഫലം ലഭ്യമാക്കുകയും ചെയ്യും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!