മകളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ മലയാളി വനിത റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു

മലയാളി വനിത ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയായ പൊന്മാടത്ത് സുഹറ (62) ആണ് മരിച്ചത്. പരേതനായ കെ കുഞ്ഞായിന്‍ കോയയുടെ ഭാര്യയാണ്. അല്‍ വക്റയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിക്കുകയായിരുന്നു.

ഖത്തറിലുള്ള മകളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പരേതനായ സക്കാത്ത് വീട് അബൂബക്കര്‍ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്. മക്കൾ: കെ . സീന (ഹിമായത്ത് സ്കൂൾ ടീച്ചർ), കെ. ഷമീർ, കെ. സുനിത ( കോഴിക്കോട് കോർപ്പറേഷൻ), കെ. ശബ്‌നം അബ്ദുൽ അസീസ് ( അധ്യപിക ഭവൻസ് പബ്ലിക് സ്കൂൾ, ദോഹ) മരുമക്കൾ: വലിയകത്ത് യാസിദ് മുഹമ്മദ് (കള്ളിയത്ത് ടി.എം. ടി) പാറ്റയിൽ സലിം ( കാരന്തൂർ മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ) മാറാത്ത് അബ്ദുൾ അസീസ് (ഖത്തർ).

സഹോദരങ്ങൾ: എസ്.വി മുസ്തഫ, എസ്.വി അബ്ദുൽ സലീം, എസ്.വി ഫാറൂഖ്, എസ്.വി സാഹിദ, എസ്.വി സാജിദ. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share