സൗദി എയർലൈൻസിൽ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഉടൻ

സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വക്താവ്. പൈലറ്റ്, ക്യാബിൻക്രൂ ഉൾപ്പെടെ നിരവധി തസ്തികകളിലാണ് അവസരങ്ങളുണ്ടാവുക. കോ പൈലറ്റ് തസ്തികകളിൽ സമ്പൂർണ സൗദിവത്കരണം നടപ്പാക്കിയതായും കമ്പനി വക്താവ് അറിയിച്ചു.

പൈലറ്റ്, ക്യാബിൻ ക്രൂ, മെയിന്റനൻസ് ടെക്നീഷ്യന്സ് എന്നിവയ്ക്കു പുറമേ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലയിലും കമ്പനി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. പതിനായിരത്തിലധികം പേർക്കാണ് ഇത്തരത്തിൽ സൗദിയ എയർലൈൻസിൽ ജോലി ലഭിക്കുക. സൗദിയ മീഡിയ അഫയേഴ്സ് ജനറൽ മാനേജർ അബ്ദുള്ള അൽ ഷഹ്റാനിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കമ്പനിയിൽ സ്വദേശിവത്കരണം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ കോ പൈലറ്റ് തസ്തികയിൽ നിലവിൽ പൂർണമായും സൗദികളാണുള്ളത്. പൈലറ്റ് തസ്തികയും സൗദിവത്കരണം നടപ്പാക്കും. ഇതിനായി മേഖലയിൽ പ്രൊഫഷണലുകളെ വളർത്തിയെടുക്കുമെന്നും അൽ ഷഹ്റാനി പറഞ്ഞു. പുതുതായി നിരവധി വിമാനങ്ങൾ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഇനിയും കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!