കനാൽ നവീകരണത്തിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു; ഗൃഹപ്രവേശത്തിന് തയ്യാറായിരിക്കുന്ന വീട് തകർന്നുവീണു- വീഡിയോ

ചെന്നൈ: പുതുച്ചേരിയിൽ ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരുന്ന 3 നില വീട് തകർന്നു വീണു. കാരമല അടിഗൽ റോഡിനു സമീപമുള്ള കനാൽ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നടത്തിയ പ്രവൃത്തിക്കു പിന്നാലെയാണു വീട് തകർന്നു വീണത്.

കനാൽ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തുടങ്ങിയതോടെ പ്രദേശത്തു കനത്ത പ്രകമ്പനമുണ്ടായി. ഇതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം എംഎൽഎയും പൊലീസും എത്തി നാട്ടുകാരുമായി ചർച്ച നടത്തവേ വീട് തകർന്നു കനാലിലേക്കു വീഴുകയായിരുന്നു. ശേഖർ-ചിത്ര ദമ്പതികൾ വായ്പയെടുത്തു നിർമിച്ച വീട്ടിൽ ഏതാനും ദിവസത്തിനുള്ളിൽ ഗൃഹപ്രവേശ ചടങ്ങുകൾ നടക്കാനിരിക്കുകയായിരുന്നു.

വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അമിതമായ മണലെടുപ്പ് മൂലമാണ് വീട് തകർന്നതെന്ന് ആരോപിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

 

വീഡിയോ കാണാം

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!