വര്‍ഷങ്ങളായി നിയമ കുരുക്കിൽ; സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ ഭീമമായ തുക ഒഴിവാക്കി, ഒടുവില്‍ പ്രവാസി മലയാളിക്ക് മോചനം

അജ്മാന്‍: വർഷങ്ങളോളം യുഎഇയിലെ അജ്മാനിൽ റിയൽ എസ്റ്റേറ്റ് കേസുമായി നിയമ കുരുക്കിൽപ്പെട്ട് പ്രയാസം അനുഭവിച്ച പ്രവാസി മലയാളിക്ക് ഒടുവില്‍ മോചനം. ജോയൽ മാത്യു എന്ന ഇടുക്കി കട്ടപ്പന, കാഞ്ചിയാർ സ്വദേശിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിക്കപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് അധികാരികളുമായി സംസാരിക്കാൻ ദുബൈ ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാടിനെയും ദുബൈ ഇൻകാസ് കണ്ണൂർ ജില്ലാ സെക്രട്ടറി അഖിൽ തൊടീക്കക്കളതിനെ ഏൽപ്പിച്ചിരുന്നു. തുടർന്ന് അവരുടെ ഇടപെടലുകൾ കൊണ്ട് വലിയൊരു തുക ഒഴിവാക്കി നല്‍കുകയായിരുന്നു.

അധികാരികൾ ആവശ്യപ്പെട്ട ബാക്കി തുക സുമനസുകളുടെ സഹായത്താൽ സ്വരൂപിച്ചു. ഇത് ബന്ധപ്പെട്ട ഓഫീസ് അധികൃതർക്ക് ജോയലിന്റെ പിതാവിന്റെ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അജ്‌മാൻ മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി നിലനിന്നിരുന്ന കേസ് പിൻവലിച്ചത്. ശേഷം ജോയലിനെ യുഎഇയിൽ നിയമവിധേയ താമസക്കാരൻ ആക്കുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!