2023 ൽ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് സൗദി കിരീടാവകാശി; തെരഞ്ഞെടുക്കപ്പെടുന്നത് തുടർച്ചയായ മൂന്നാം തവണ
തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും സ്വാധീനമുള്ള അറബ് നേതൃത്ത്വമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തെരഞ്ഞെടുക്കപ്പെട്ടു. 2023 ൽ ഏറ്റവും സ്വാധീനമുള്ള അറബ് നേതൃനിരയെ കണ്ടെത്താനായി അറബ് ഭാഷയിലുള്ള ആർടി നെറ്റ്‌വർക്ക് നടത്തിയ വോട്ടെടുപ്പിലാണ് മൂന്നാം തവണയും എംബിഎസ് തെരഞ്ഞെടുക്കപ്പെട്ടത്.
2023 ഡിസംബർ 15 മുതൽ ജനുവരി 7, 2024 വരെയയായിരുന്നു വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം ഇന്ന് ഉച്ചതിരിഞ്ഞ് (തിങ്കളാഴ്‌ച) RT വെബ്‌സൈറ്റ് പ്രഖ്യാപിച്ചു. 366,403 വോട്ടുകൾ നേടിയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിജയിച്ചത്. മൊത്തം 530,399 വോട്ടുകളുടോടെ 69.3% പോൾ ചെയ്തു. ലോക പ്രശസ്തരായ 22 അറബ് വ്യക്തികളിൽ നിന്നാണ് 2023 ൽ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി എംബിഎസ് ഒന്നാമതെത്തിയത്.
യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് 95,033 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. അതായത് മൊത്തം വോട്ടിന്റെ 17.9%, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് മൂന്നാം സ്ഥാനത്ത്. 20,645 വോട്ടുകൾ നേടിയാണ് മഹ്മൂദ് അബ്ബാസ് മൂന്നാം സ്ഥാനത്തെത്തിയത്. 3.9%. വോട്ടുകൾ അദ്ദേഹം നേടി. ഇതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം എന്ന പദവി നിലനിർത്തി.