ജോലി സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ; കൂലി 13 ലക്ഷം; ഗർഭിണിയായില്ലെങ്കിലും പണം, വൻ തട്ടിപ്പ് സംഘം പിടിയിൽ
പട്‌ന∙ പങ്കാളിയിൽ നിന്ന് ഗർഭം ധരിക്കാൻ സാധ്യതയില്ലാത്ത സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. ശാരീരികബന്ധം കഴിഞ്ഞ് ഗര്‍ഭം ധരിച്ചില്ലെങ്കിലും അഞ്ചുലക്ഷം രൂപ സമാശ്വാസമായി ലഭിക്കും. ബിഹാറിലാണ് തട്ടിപ്പ് നടത്തിയ സംഘത്തിലെ എട്ട് പേർ പിടിയിലായത്.
സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ ലക്ഷങ്ങള്‍ പ്രതിഫലം ലഭിക്കുമെന്ന് ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയാണ് നിരവധി പുരുഷന്മാരില്‍നിന്ന് ഇവര്‍ പണം തട്ടിയത്. ഇവരില്‍നിന്ന് ഒട്ടേറെ രേഖകളും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്.
ജോലി ലഭിക്കുന്നതിനായി 799 രൂപ അടച്ച് റജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് തട്ടിപ്പുകാരുടെ ആദ്യനിര്‍ദേശം. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ അയച്ചുനല്‍കും. ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്നും അറിയിക്കും. ഇഷ്ടപ്പെട്ട സ്ത്രീയുടെ ഫോട്ടോ തിരഞ്ഞെടുത്ത് മറുപടി അറിയിച്ചാല്‍ 5000 രൂപ മുതല്‍ 20,000 രൂപ ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടും. ഈ പണവും നല്‍കിക്കഴിഞ്ഞാൽ പിന്നീട് വിവരമൊന്നുമുണ്ടാകില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി ചിലർ പൊലീസിനെ സമീപിച്ചത്.
മുന്ന കുമാര്‍ എന്നയാളാണ് തട്ടിപ്പുസംഘത്തിന്റെ പ്രധാനിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക