ഭക്ഷണം കഴിക്കുന്നതിനിടെ കെട്ടിടം കുലുങ്ങി; ചിതറിയോടി ആളുകൾ: ചൈനയിൽ ഭൂകമ്പത്തിൽ 116 പേർ മരിച്ചു – വീഡിയോ

കനത്ത മഴയും പ്രളയവും അതിജീവിച്ച ചൈനയ്ക്ക് ഭൂകമ്പത്തിന്റെ രൂപത്തിൽ വീണ്ടുമൊരു തിരിച്ചടി കിട്ടിയിരിക്കുന്നത്. ഒന്നിനുപിന്നാലെ ഒന്നായി തുടരെ ഭൂകമ്പത്തിൽ 116 ഓളം മരിച്ചതായാണ് വിവരം. ഗൻസു, ഖിൻഗായ് എന്നീ പ്രവിശ്യയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

 

 

 

ഭൂകമ്പം ഉണ്ടായ മേഖലകളിലെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭക്ഷണശാലയിൽ ഉണ്ടായിരുന്നവർ കെട്ടിടം കുലുങ്ങിയതോടെ ചിതറിയോടുകയായിരുന്നു. പ്രത്യേക മുറിയിൽ ഭക്ഷണം കഴിക്കാനിരുന്നവർ പാഞ്ഞുവരുന്നത് വിഡിയോയിൽ കാണാം. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. പരുക്കേറ്റ നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

 

ഗൻസു പ്രവിശ്യയിൽ ചൊവ്വാഴ്ച രാത്രിയാണ് ഭൂകമ്പം ഉണ്ടായത്. ഗൻസുവിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഉത്ഭവം. സിൻഹുവിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. വെള്ളവും വൈദ്യുതിയും ഇല്ലാതെ ജനം ദുരിതത്തിലാണ്. റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിട്ടുണ്ട്.

 

 

 

Share
error: Content is protected !!