38 മണിക്കൂര്‍ തെരച്ചില്‍; രാജ്യം സന്ദര്‍ശിക്കാനെത്തി കാണാതായ യുവാവിനെ കണ്ടെത്തി പൊലീസ്
യുഎഇയില്‍ സന്ദര്‍ശനത്തിനെത്തി കാണാതായ യുവാവിനെ 38 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി ഷാര്‍ജ പൊലീസ്. പാക് വംശജനായ നോര്‍വീജിയന്‍ യുവാവിനെയാണ് ഷാര്‍ജയിലെ ആശുപത്രിയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ സഖ്‌ലൈന്‍ മുനിറിനെ (22) ആണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സഖ്‌ലൈനെ കാണാതായത്. പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തിയായതിനാല്‍ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസിനെ കൂടാതെ തിരച്ചില്‍ നടത്തിവരികയായിരുന്നു. ആരോടും സഖ്‌ലൈന്‍ സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പാക്കിസ്ഥാനില്‍ ചികിത്സക്ക് കൊണ്ടുപോകുന്നതിന് മുമ്പായി മകന് മാനസികോല്ലാസം നല്‍കുന്നതിനാണ് കുടുംബം നോര്‍വേയില്‍നിന്ന് യു.എ.ഇയിലെത്തിയത്. നവംബര്‍ 30 ന് രാജ്യത്ത് എത്തിയ അവര്‍ ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നു.
പാകിസ്ഥാനികളുടെ പരമ്പരാഗത വസ്ത്രമായ കുർത്ത– പൈജാമയാണ് കാണാതാകുമ്പോൾ സഖ് ലൈൻ ധരിച്ചിരുന്നത്. സഖ് ലൈൻ വീട് വിട്ടുപോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വെള്ളി വൈകിട്ട് കസ്‌ബ കനാലിന് സമീപം സഖ് ലൈനെ കണ്ടെത്തിയ ഒരാളാണ് സ്വിച്ഡ് ഓഫായിരുന്ന അദ്ദേഹത്തിന്റെ ഫോൺ ഓണാക്കിയത്. പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക