അമിതഭാരത്തിൽ വലഞ്ഞ് 48കാരി; 5ാം നിലയിൽ നിന്ന് പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത് 14 മണിക്കൂർ കൊണ്ട്, സിവിൽ ഡിഫൻസും ആംബുലൻസ് ടീമുകളും പൊലീസും ഓപ്പറേഷനിൽ പങ്കാളികളായി
ഷാർജ: 400 കിലോഗ്രാം ശരീരഭാരം ഉള്ള യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ പാടുപ്പെട്ട് ഷാർജ പോലീസ്. 48 കാരിയായ അറബ് സ്ത്രീയെ ഷാർജ അഗ്നിശമന സേനാംഗങ്ങൾ, നാഷനൽ ആംബുലൻസ് ടീം, ഷാർജ പൊലീസ് ആംബുലൻസ്, ദുബായ് ആംബുലൻസ് എന്നിവർ ഉൾപ്പടെയുള്ള സംഘം ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
വിവിധ രോഗങ്ങളാൽ വലഞ്ഞ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർക്ക് സാധിച്ചില്ല. തുടർന്ന് അവർ പോലീസിന്റെ സഹായം തേടുകയായിരുന്നു. 14 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് ഇവരെ പോലീസ് ആശുപത്രിയിൽ എത്തിച്ചത്. ഹൃദ്രോഗം, ശ്വാസതടസ്സം എന്നിവ മൂലം ആണ് സ്ത്രീ അവശ നിലയിൽ ആയത്. ഇവർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നുതോടെ കുടുംബം ആംബുലൻസില് വിളിച്ച് സഹായം തേടുകയായിരുന്നു. എന്നാൽ അവർ എത്തിയപ്പോൾ സ്ത്രീയെ 5ാം നിലയിൽ നിന്നും താഴെ ഇറക്കാൻ സാധിച്ചില്ല. കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയ അവർ ദ്രുതഗതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ദുബായ് ആംബുലൻസിൽ നിന്നുള്ള വാഹനത്തിന്റെ പ്രത്യേക പിന്തുണയോടെയാണ് പരിശ്രമം നടത്തിയത്. നാഷനൽ ആംബുലൻസ്, ഷാർജ സിവിൽ ഡിഫൻസ്, ഷാർജ പോലീസ് എന്നിവർ ചേർന്നാണ് പരിശ്രമം നടത്തിയത്. തുടർന്ന് സ്ത്രീയെ അഞ്ചാം നിലയിലെ അപാർട്ട്മെന്റിൽ നിന്ന് പുറത്തെത്തിച്ചു.
ഫ്ളാറ്റിന്റെ മുൻവാതിലിലൂടെ കിടത്തി സ്തീയെ കൊണ്ടുവരാൻ വളരെ പാടുപെട്ടു. ഇതോടെയാണ് കുടുംബം ബദൽ മാർഗം അന്വേഷിച്ചത്. തുടർന്ന് ഷാർജ സിവിൽ ഡിഫൻസിന്റെ സഹായം തേടുകയായിരുന്നു. 400 കിലോ ഭാരമുള്ള യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കുന്നതിനായി ദേശീയ ആംബുലൻസിൽ നിന്ന് സഹായം ലഭിച്ചു. ദൗത്യം കഴിയുന്നതുവരെ അവർ പ്രവർത്തനങ്ങൾ ഏകേപിപ്പിക്കാൻ വേണ്ടി ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് സഹായം അഭ്യർഥിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രി. സമി ഖമീസ് അൽ നഖ്ബി അറിയിച്ചു. സ്ത്രീയുടെ ആരോഗ്യനില വഷളായതിനാൽ അവരെ ആശുപ്ത്രിയിൽ എത്തിക്കാൻ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും വീട്ടിൽ ചികിത്സിക്കാൻ കഴിയില്ലെന്നും അതിനാൽ ആണ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു. അഞ്ചാം നിലയിൽ നിന്നും ഇറക്കിയ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചു. സഹായത്തിന് കുടുംബം നന്ദി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക