52ാം ദേശീയ ദിനാഘോഷം ; അണിഞ്ഞൊരുങ്ങി യുഎഇ, ഔദ്യോഗിക ചടങ്ങുകൾ എക്സ്പോ സിറ്റിയിൽ
യുഎഇ: 52ാം ദേശീയ ദിനാഘോഷത്തിലാണ് യുഎഇ. സ്വദേശികളും പ്രവാസികളും അടക്കമുള്ള ജനങ്ങൾ ഇന്ന് രാജ്യത്തിൻ്റെ 52ാം പിറന്നാൾ ആഘോഷിക്കുകയാണ്. യുഎഇലെ സ്ഥാപനങ്ങളും തെരുവുകളും എല്ലാം അലങ്കരിച്ച് കഴിഞ്ഞു. തെരുവുകളും വീടുകളുമെല്ലാം വിളക്കുകൾ നിറഞ്ഞിരിക്കുന്നു. മിക്ക എമിറേറ്റുകളിലും ആഘോഷ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ പല സ്ഥലങ്ങളിലും പരിപാടികൾ തുടങ്ങി. കോപ് 28ന് യുഎഇ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഇരട്ടി സന്തോഷത്തോടെയാണ് ദേശീയ ദിനാഘോഷ പരിപാടികൾ നടക്കുന്നത്.
കോപ് 28 വേദിയായ എക്സ്പോ സിറ്റിയിലാണ് ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നടക്കുന്നത്. സിറ്റിയിലെ ജൂബിലി പാർക്കിൽ രാഷ്ട്ര നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഡിസംബർ അഞ്ചുമുതൽ 12 വരെ വിവിധ പരിപാടികൾ നടക്കുന്നുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച ഷോ ഈ ദിവസങ്ങൾ നടക്കും. ഷോ കാണാൻ പൊതുജനങ്ങൾക്കും സൗകര്യമുണ്ട്. യൂനിയൻ ഡേ വെബ്സൈറ്റിൽ നിന്നും ഇതിന് വേണ്ടിയുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം. മൂന്നു ദിവസത്തെ തുടർച്ചയായ അവധിയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ, തിങ്കൾ അവധി കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഇനി സ്ഥാപനങ്ങൽ തുറക്കുക. ആഘോഷം അതിരുവിടരുതെന്ന് മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും പോലീസും ആണ് അതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമങ്ങൾ സ്വദേശികളും വിദേശികളും പാലിക്കണം.
ദേശീയദിന പരിപാടികൾ നടത്തുന്നത് അനുമതിയോടെ മാത്രമായിരിക്കണം. അനുമതിയില്ലാത്ത ഒത്തുചേരലുകൾ അനുവദിക്കില്ല. യുഎഇയുടെ പതാകകൾ മാത്രമേ ഉയർത്താൻ അനുവദിക്കുകയുള്ളു.അല്ലാത്ത പതാകകൾ ഉയർത്താൻ അനുവദിക്കില്ല. താമസക്കാർ ട്രാഫിക് നിയമങ്ങൾ പാലിക്കുകയും പൊലീസ് നിർദേശങ്ങൾ പാലിക്കുകയും വേണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുക. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ തരത്തിലുള്ള പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ദേശീയദിനത്തിന്റെ ഭാഗമായി അബുദാബി, ഷാർ എന്നിവിടങ്ങളിൽ പാർക്കിങ് സൗജന്യം ആയിരിക്കും. ശനിയാഴ്ച മുതൽ ഡിസംബർ നാല് തിങ്കളാഴ്ച വരെയാണ് പാർക്കിങ് സൗജന്യമായി ലഭിക്കുക. നിയാഴ്ച മുതൽ ഡിസംബർ അഞ്ച് ചൊവ്വാഴ്ച രാവിലെ 7.59 വരെ മവാഖിഫ് പാർക്കിങ് ഫീസ് സൗജന്യമായിരിക്കും. എന്നാൽ നിരോധിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. നിയമം ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടി വരും. രാത്രികാലങ്ങളിൽ താമസകേന്ദ്രങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.
ഇത്തരം സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിഴ അടക്കേണ്ടി വരും. ഡിസംബർ രണ്ട് ശനിമുതൽ അഞ്ചാം തീയതി വരെ ടോൾ ഗേറ്റിൽ ഫീസ് ഈടാക്കുകയുമില്ല. അതിനിടെ ദേശീദിനാഘോഷം പ്രമാണിച്ച് തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്. വിവിധ എമിരേറ്റിലെ ഭരണാധികാരികൾ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വിപുലമായ പരിപാടികൾ ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക