വീടിന് പുറത്ത് നിൽക്കുകയായിരുന്ന ആൾക്ക് നേരെ രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ വെടിയുതിർത്തു; ചൂലുമായെത്തിയ യുവതി ആക്രമികളെ അടിച്ചോടിച്ചു – വീഡിയോ

ഹരിയാനയിലെ ഭിവാനിയിൽ വീടിന് പുറത്ത് നിൽക്കുകയായിരുന്ന ഒരു പ്രദേശവാസിക്ക് നേരെ അജ്ഞാതർ വെടിയുതിർത്തു. രണ്ട് ബൈക്കുകളിലായെത്തിയ നാല് പേരാണ് വെടിയുതിർത്തത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. വെടിയുതിർക്കുന്ന ശബ്ദം കേട്ട് ഒരു സ്ത്രീ ഓടി വരുന്നതും ചൂൽ ഉപയോഗിച്ച് അക്രമകിളെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.

ഭിവാനിയിലെ ഡാബർ കോളനിയിൽ കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെയാണ് സംഭവം. പ്രദേശവാസിയായ ഹരികിഷന് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. ഇയാൾക്ക് നേരെ ഒമ്പത് റൗണ്ട് വെടിയുതിത്തതായാണ് റിപ്പോർട്ടുകൾ. അധോലോക നായകന് ലോറന്സ് ബിഷ്ണോയിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന രവി ബോക്സറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹരികിഷൻ ഇപ്പോൾ ജാമ്യത്തിലാണ്. മൂന്ന് മാസം മുമ്പ് ഹരികിഷനെ ആക്രമിക്കാൻ പദ്ധതിയിട്ടുവെന്ന് സംശയിക്കുന്ന അഞ്ച് പേരെ ഭിവാനി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരിക്കേറ്റവരെ ചികിത്സയ്ക്കായി റോഹ്തക്കിലെ പിജിഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് ഉദ്യോഗസ്ഥൻ ദീപക് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് വെടിയുതിര്ത്തവരെയും ഒപ്പമുണ്ടായിരുന്ന രണ്ട് യാത്രക്കാരെയും കണ്ടെത്താന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

വീട്ടിന് മുന്നിലുള്ള ഗേറ്റിനടുത്ത് നിൽക്കുകയായിരുന്നു ഹരികിഷൻ. ഈ സമയത്ത് രണ്ട് ബൈക്കുകൾ അയാളുടെ അടുത്ത് നിർത്തി. പിൻസീറ്റിലിരുന്നവർ ഇറങ്ങി വെടിയുതിർക്കുകയായിരുന്നു. ഹരികിഷൻ പെട്ടെന്ന് തന്നെ തിരിഞ്ഞ് ഗേറ്റുകൾ കടന്ന് ഓടാൻ ശ്രമിച്ചെങ്കിലും വെടിയേറ്റ് ഗേറ്റിന് പുറത്ത് മുട്ടുകുത്തി വീണു. പിന്നീട് അകത്ത് കടന്ന് ഗേറ്റ് അടച്ചു.

ആക്രമികൾ തുടർന്നും വെടിയുതിർത്ത് കൊണ്ടിരിക്കുമ്പോഴാണ് ഒരു സ്ത്രീ രക്ഷകയായി എത്തുന്നത്. ഗേറ്റ് തുറന്ന് അകത്ത് കടക്കാൻ ശ്രമിച്ച ആക്രമികളെ സ്ത്രീ അവരുടെ കയ്യിലുണ്ടായിരുന്ന ചൂൽ തലതിരിച്ച് പിടിച്ച്  അടിച്ചോടിച്ചു. അപ്രതീക്ഷിതമായി എത്തിയ സ്ത്രീയെ കണ്ട് അക്രമികൾ ഞെട്ടി. അവരിലൊരാൾ സ്ത്രീക്ക് നേരെ വെടിയുതിർത്തെങ്കിലും അത് ഏറ്റില്ല. തുടർന്ന് നാലുപേരും ബൈക്കിൽ അതിവേഗം കടന്നുകളയുകയായിരുന്നു.

യുവതി ഹരികിഷന്റെ കുടുംബാംഗമാണോ അതോ അയൽവാസിയാണോ എന്ന് വ്യക്തമല്ല. വെടിയേറ്റ ഹരികിഷനെ കാണാനായി  അവൾ പിന്നീട് വീട്ടിലേക്ക് പ്രവേശിക്കുന്നതും കാണാം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

View this post on Instagram

 

A post shared by News Desk (@malayalamdeskmail)

 

 

Share
error: Content is protected !!