9 ജില്ലകളിലും 2 ഉപജില്ലകളിലും നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

അധ്യാപകർക്ക്​ ക്ലസ്റ്റർ പരിശീലനം നടക്കുന്നതിൻ്റെ ഭാഗമായി 9​ ജില്ലകളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്​, കണ്ണൂർ, കാസർകോട്​​, മലപ്പുറം, ഇടുക്കി ​ജില്ലകളിലാണ് പൂർണമായ അവധി പ്രഖ്യാപിച്ചത്. കൂടാതെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഉപജില്ലകളിലും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

കൊല്ലം, ​കോട്ടയം, എറണാകുളം, വയനാട്​ ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഒഴികെ ഉപജില്ലകളിലും സ്കൂളുകൾ സാധാരണപോലെ തുറന്ന് പ്രവർത്തിക്കും.

ജില്ല സ്​കൂൾ കലോത്സവങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ വയനാട്​ 24നും പാലക്കാട്​ ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഒഴികെ ഉപജില്ലകളിൽ 27നും എറണാകുളത്തും കൊല്ലത്തും 28നും കോട്ടയത്ത്​ 29നുമാണ്​ ക്ലസ്റ്റർ പരിശീലനം. പരിശീലനം നടക്കുന്ന ദിവസങ്ങളിൽ ഇവിടെയും സ്കൂളുകൾക്ക്​ അവധിയായിരിക്കും.

ഏതെങ്കിലും ജില്ലകളിൽ വ്യാഴാഴ്​ച ഉപജില്ല കലോത്സവങ്ങൾ നടക്കു​ന്നുണ്ടെങ്കിൽ ആ ഉപജില്ലകളിൽ ക്ലസ്റ്റർ യോഗം മറ്റൊരു ദിവ​സത്തേക്ക്​ മാറ്റിവെക്കാൻ അതാത്​ വിദ്യാഭ്യാസ ഉപഡയറക്ടർമാരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതല​​പ്പെടുത്തി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!