കോഴിക്കോട്ടേക്ക് ഇന്ന് മുതൽ നേരിട്ടുള്ള പുതിയ സർവീസ് ആരംഭിച്ച് എയർ അറേബ്യ
എയർ അറേബ്യ കോഴിക്കോട്ടേക്ക് ഇന്ന് മുതൽ പുതിയ സർവീസ് ആരംഭിച്ചു. റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് ആണ് ആരംഭിച്ചിരിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാന സർവീസ് ഉണ്ടായിരിക്കുക. യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട്ടെത്തും. രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസൽഖൈമയിലെത്തും.
ഞാറാഴ്ചകളിലെ സമയത്തിൽ വിത്യാസം ഉണ്ട്. രാവിലെ 10.55ന് റാസല്‍ഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും. വെള്ളിയാഴ്ചകളിൽ പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിലും മാറ്റം ഉണ്ട്. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന വിമാനം 7.25ന് റാസൽഖൈമയിലെത്തും. ഇന്ന് ഉച്ചക്ക് 1.30ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിന്റെ ഉദ്ഘാടന പരിപാടികൾ നടക്കും.
യാത്രക്കാർക്ക് എല്ലാ കാലത്തും മികച്ച സേവനം നൽകുകയാണ് എയർ അറേബ്യ ലക്ഷ്യം വെക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി എയർ ഇന്ത്യ മുന്നോട്ടു പോകുകയാണ്. റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ നോൺ-സ്റ്റോപ്പ് വിമാനസർവീസ് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആദിൽ അൽ അലി പറഞ്ഞു. വ്യാപാര-ടൂറിസം രണ്ട് രാജ്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പുതിയ സർവീസിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക