ചാർജ് ചെയ്താല്‍ 500 കിലോമീറ്ററിലേറെ ഓടിക്കാം; ഇലക്ട്രിക് കാറുകളുടെ സൗജന്യ ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിച്ചു തുടങ്ങി – വീഡിയോ
സൌദിയിലെ അൽഖോബാർ കോർണിഷിൽ ഇലക്ട്രിക് കാറുകൾക്കായുള്ള ആദ്യത്തെ നാല് ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചു. സൌജന്യമാണ് ഈ സേവനം. സൗദി കിഴക്കൻ മേഖല മുനിസിപ്പാലിറ്റിയാണ് സ്റ്റേഷനുകൾ തുടങ്ങിയത്. ഉപഭോക്താക്കൾക്ക് വിപുലമായ സേവനം നൽകാൻ കഴിയുന്ന വിധത്തിൽ സൗദി സ്റ്റാൻഡേർഡ് അതോറിറ്റി അംഗീകരിച്ച ചാർജിങ് ഉപകരണങ്ങളാണ് സ്റ്റേഷനിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഉപകരണങ്ങൾക്ക് വ്യതിരിക്തവും പരിസ്ഥിതി സൗഹൃദവുമായ മോഡലുകളുണ്ടെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു.
അറബി, ഇംഗ്ലീഷ് ഭാഷകൾ സപ്പോർട്ട് ചെയ്യുന്നതാണ് ഈ ഉപകരണങ്ങൾ. ഉയർന്ന താപനില ഘടകങ്ങളെ നേരിടാനാകും. ചാർജ് ചെയ്ത ശേഷം 500 കിലോമീറ്ററിലധികം ദൂരം വാഹനമോടിക്കാൻ കഴിയും. നിരവധി സ്ഥലങ്ങളിൽ സ്റ്റേഷനുകൾ ഒരുക്കാൻ പ്രവർത്തിക്കുകയാണെന്നും മുനിസിപാലിറ്റി പറഞ്ഞു.
രാജ്യത്ത് ഇലക്ട്രിക് കാർ വ്യവസായം പ്രാദേശികവൽക്കരിക്കാനുള്ള ദേശീയശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം പരിവർത്തന പരിപാടികളുടെയും ‘വിഷൻ 2030’ െൻറയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് സഹായിക്കുന്ന നയങ്ങൾ പാലിക്കാനും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുനസിപ്പാലിറ്റി പറഞ്ഞു.
بلدية #الخبر تدشن محطات شحن السيارات الكهربائية بشكل مجاني ضمن خطتها في الحد من الانبعاثات الكربونية
عبر:@aalkhathami26 pic.twitter.com/HKPlVtyc8Y— العربية السعودية (@AlArabiya_KSA) November 18, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക