ചീറിപ്പാഞ്ഞ് വന്ദേഭാരത് എത്തി; പാളം മുറിച്ചു കടക്കാൻ ശ്രമിച്ച വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക് – വീഡിയോ
ചീറിപ്പാഞ്ഞുവന്ന വന്ദേഭാരത് എക്സ്പ്രസിനു മുന്നിൽ നിന്ന് വയോധികന്റെ അദ്ഭുതകരമായ രക്ഷപ്പെടൽ. തിരൂരിൽ ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ മുന്നിൽ നിന്നാണ് നിമിഷത്തിന്റെ വ്യത്യാസത്തിൽ ആൾ രക്ഷപ്പെട്ടത്. ഈ ട്രെയിനിന് തിരൂരിൽ സ്റ്റോപ്പില്ല. ട്രെയിൻ വരുന്നതുകണ്ടിട്ടും വയോധികൻ പാളം മറികടന്ന് മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. ട്രെയിനിന്റെ വേഗം കണക്കാക്കാതെ പാളം മുറിച്ചു കടന്ന ആളിന്റെ മുന്നിലേക്ക് ട്രെയിൻ ഞൊടിയിട കൊണ്ടാണ് എത്തിയത്. പാളത്തിൽ ആളെ കണ്ടതോടെ ലോക്കോ പൈലറ്റ് ഹോൺ അടിച്ചു.
എൻജിൻ ഇഞ്ചുകളുടെ വ്യത്യാസത്തിൽ അടുത്തെത്തിയപ്പോഴേക്ക് മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് ചാടിക്കയറാൻ സാധിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരിലൊരാൾ ട്രെയിനിന്റെ വിഡിയോ എടുത്തിരുന്നു. ഇതിലാണ് ഇയാൾ രക്ഷപ്പെടുന്ന രംഗം പതിഞ്ഞത്. ഒറ്റപ്പാലം സ്വദേശിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞാൽ കേസെടുക്കുമെന്ന് ആർപിഎഫ് അറിയിച്ചു.
View this post on Instagram
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക