രക്തം കണ്ടതോടെ സംശയം; പരിശോധനയില്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത

കുവൈത്തില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ താഴെ നിന്ന് പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. 1987ല്‍ ജനിച്ച പ്രവാസിയുടെ മൃതദേഹം പരിശോധനകള്‍ക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചു. സാൽമിയയിലെ അപ്പാർട്ട്‌മെന്റിന്റെ ഏഴാം നിലയിൽ നിന്ന് പ്രവാസി വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ല.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ആഭ്യന്തര മന്ത്രാലയത്തിന് മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കുന്നത്. സാൽമിയ ബ്ലോക്ക് 11ല്‍ ഗ്യാസ് സ്റ്റേഷന് പിന്നിൽ രക്തം കണ്ടെതോടെയാണ് സംശയങ്ങള്‍ തോന്നിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണസാൽമിയ ബ്ലോക്ക് 11ല്‍ ഗ്യാസ് സ്റ്റേഷന് പിന്നിൽ രക്തം കണ്ടെതോടെയാണ് സംശയങ്ങള്‍ തോന്നിയത്.

സുരക്ഷാ ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ ഒരു ശബ്‍ദം കേട്ടതായി സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിലുള്ള പ്രവാസിയെ കണ്ടെത്തുകയായിരുന്നു.

പ്രവാസിയുടെ വീട്ടില്‍ നിന്ന് കത്തിയും പൊട്ടിയ ചില്ലും കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!