മഴ തിമർത്ത് പെയ്തതോടെ സൗദിയിലെ അൽ അജാമ വെള്ളച്ചാട്ടം ശക്തമായി; കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കാണാൻ ആളുകളുടെ ഒഴുക്ക് – വീഡിയോ

സൗദിയിൽ മഴ തിമർത്ത് പെയ്ത് തുടങ്ങിയതോടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളം ഉയരുകയും വെള്ളത്തിൻ്റെ കുത്തൊഴുക്ക് വർധിക്കുകയും ചെയ്തു. തിമിർത്ത് പെയ്ത മഴക്ക് ശേഷം അൽ അജാമ വെള്ളച്ചാട്ടം ശക്തമായി.

തലസ്ഥാന നഗരിയായ റിയാദിൻ്റെ തെക്ക് ഭാഗത്തുള്ള തവീക്ക് മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നതാണ് വെള്ളത്തിൻ്റെ ഈ കുത്തൊഴുക്ക്. കണ്ണിന് കുളിർമേയേകുന്ന അൽ അജാമ വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്.  എന്നാൽ അപകടകരമായ വെള്ളച്ചാട്ടത്തിൻ്റെ അടുത്തേക്ക് പോകരുതെന്ന്  അധികൃതർ മുന്നറിയിപ്പ് നൽകി.

 

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!