ജിദ്ദയിൽ മരിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന് അനുശോചന പ്രവാഹം; ഏറ്റവും ഉയരം കുറഞ്ഞ കാറിൽ കയറാൻ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു-വീഡിയോ
ജിദ്ദ: കഴിഞ്ഞ ഞായറാഴ്ചയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്നറിയപ്പെടുന്ന പാകിസ്താൻ പൗരൻ ഗുലാം ഷബീർ സൌദിയിലെ ജിദ്ദയിൽ മരണപ്പെട്ടത്. 42 വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
2000 മുതൽ 2006 വരെ തുടർച്ചയായ ആറ് വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്ന പദവി ഇദ്ദേഹത്തിന് സ്വന്തമായിരുന്നു. ഗിന്നസ് വേൾഡ് റെക്കോഡിലും ഇദ്ദേഹം ഇടം പിടിച്ചു. 2.55 മീറ്ററായിരുന്നു ഇദ്ദേഹത്തിൻ്റെ ഉയരം. തശരീരത്തിലെ ഹോർമോണിൻ്റെ വ്യതിയാനമാണ് ഈ വളർച്ചക്ക് കാരണമെന്ന് കണ്ടെത്തിയ ഡോക്ടർമാർ, ഉയരം ഇനിയും വർധിച്ച് 3.3 മീറ്ററിലെത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് 2004 ൽ ശസ്ത്രക്രിയ നടത്തി 950 ഗ്രാം ഹോർമോണുകൾ നീക്കം ചെയ്തു. അങ്ങിനെയാണ് വീണ്ടും ഉയരം വർധിക്കാനുള്ള സാഹചര്യത്തെ അതിജീവിച്ചത്.
നേരത്തെ തന്നെ സബക് ഓണ്ലൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തൻ്റെ ചരിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. താൻ സന്ദർശിച്ച 42 അറബ്, അറബേതര രാജ്യങ്ങളിൽ വച്ച് ഏറ്റവും മനോഹരമായ രാജ്യം സൗദിയാണെന്നായിരുന്നു അദ്ദേഹം സബക്കിനോട് വെളിപ്പെടുത്തിയിരുന്നത്. മക്കയിലെ മസ്ജിദുൽ ഹറമും, മദീനയിലെ പ്രവാചകൻ്റെ പള്ളിയും നിലകൊള്ളുന്ന സൌദിയിൽ തനിക്ക് ഏറെ സന്തോഷകരമായ ജീവിതമാണെന്നും, അത്രമേൽ സൌദിയെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന ഗുലാം ഷബീർ സൗദി ലീഗിനെ ഹൃദയത്തിലേറ്റിയ വ്യക്തിയായിരുന്നു. അൽ അഹ് ലി യായിരുന്നു ഗുലാമിൻ്റെ ഇഷ്ട ക്ലബ്ബ്. നിരവധി നേതാക്കളേയും ഭരണാധികാരികളേയും നേരിട്ട് കാണാനും ഗുലാം ഷബീറിന് അവസരം ലഭിച്ചു. 1980 ൽ പാക്കിസ്ഥാനിലായിരുന്നു ജനനം. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ഗുലാമിന് നിരവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്.
وفاة #غلام_شبير أطول رجل في العالم بعد معاناة طويلة مع المرض#معكم_باللحظةhttps://t.co/ROLCNnUoQj pic.twitter.com/FNhaiT3f6j
— أخبار 24 (@Akhbaar24) November 6, 2023
വ്യത്യസ്ഥമായ ജീവത ശൈലിയായിരുന്നു ഗുലാമിൻ്റെത്. ദിവസം 40 ബോട്ടിൽ വെള്ളം കുടിക്കും. പ്രാതലിന് 10 മുട്ടയും, 4 റൊട്ടിയുമായിരുന്നു പതിവാക്കിയിരുന്നത്. ചോറിനോടൊപ്പം 4 കോഴികളായിരുന്നു ഉച്ച ഭക്ഷണം. അത്താഴത്തിനും 3 കോഴികളെ കഴിക്കും. ഇത് വരെ വിവാഹം കഴിച്ചിട്ടില്ല.
നിരവധിയാളുകൾ ഗുലാം ഷബീറിെൻറ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. സൌദിയിലെ മാധ്യമങ്ങളിലും ഗുലാം ഷബീറിൻ്റെ മരണം വാർത്തയായി.
ഗുലാം ഷബീർ ഏറ്റവും ചെറിയ ഒരു കാറിൽ കയറുന്നതിൻ്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
View this post on Instagram
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക