യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു; ‘നാടൻ ബ്ലോഗർ’ യൂട്യൂബ് ചാനൽ ഉടമ അറസ്റ്റിൽ

യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. നാടൻ ബ്ലോഗർ പേജിന്റെ ഉടമ അക്ഷജാണ് അറസ്റ്റിലായത്. ചെർപ്പുളശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്.

യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് കേസ്. അക്ഷജിന്റെ വീട്ടിൽ നിന്നും വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച നോയ്സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്ടോപ്പ് എന്നിവ കണ്ടെടുത്തു.

വീട് പരിശോധിച്ചതിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും പിടികൂടി. പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലും അക്ഷജിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!