ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേലിൻ്റെ കൂട്ടക്കുരുതി – വീഡിയോ
ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേലിൻ്റെ വ്യോമാക്രമണം. ജബലിയയിലെ അൽ ഫലൗജ ബ്ലോക്കിലെ താമസകേന്ദ്രങ്ങളാണ് ഇന്ന് വീണ്ടും ഇസ്രായേൽ ബോംബിട്ട് തകർത്തത്. മരണസംഖ്യ കണക്കാക്കാനായിട്ടില്ല. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
തീവ്രതയേറിയ സ്ഫോടനമാണ് നടന്നതെന്ന് സമീപവാസികൾ പറഞ്ഞു. അഭയാർഥി ക്യാമ്പിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയാണ് അൽ ഫലൗജ ബ്ലോക്ക്.
Like yesterday’s massacre wasn’t enough on the 1.4 km² #Jabalia refugee camp! Israeli warplanes commits another massacre. This time in #AlFaluja ,west of the refugee camp. Dozens of Palestinians were martyred and many others were injured.
و كأن مجزرة الأمس في مخيم #جباليا،… pic.twitter.com/UO01aOdCHb
— State of Palestine – MFA 🇵🇸🇵🇸 (@pmofa) November 1, 2023
BREAKING| Israeli airstrikes commit another massacre in Jabalia refugee camp in #Gaza, murdering dozens. pic.twitter.com/16qhUSP59V
— PALESTINE ONLINE 🇵🇸 (@OnlinePalEng) November 1, 2023
مشاهد دمار إثر قصف الاحتلال لبرج المهندسين بمخيم النصيرات في #غزة#فيديو #حرب_غزة pic.twitter.com/VN4cKWsszW
— قناة الجزيرة (@AJArabic) November 1, 2023
ഇന്നലെയും ഇസ്രായേൽ ജബലിയ അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയിരുന്നു. 100ലേറെ പേരാണ് ഇവിടെ മരിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഒരു ടൺ വീതം ഭാരമുള്ള ആറു മിസൈലുകൾ പ്രദേശത്ത് ഒരേ സമയം പതിക്കുകയായിരുന്നെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക